തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബി ടെക് വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി; നീതു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

Google Oneindia Malayalam News

തൃശൂര്‍: പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. ചിയാരത്ത് വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ നീതുവിനെ (27) കൊലപ്പെടുത്തിയ കല്ലൂര്‍ കോട്ടയില്‍ നിധീഷിനെ (27) ആണ് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്. തടവിനോടൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തൃശൂര്‍ ജില്ല പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

thrissur

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ നീതുവിനെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാണ് നിധീഷ് ക്രൂരമായി കൊലപ്പെടുത്തിയത്. 2019 ഏപ്രിലില്‍ ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച കയറിയ നിതീഷ് കൈയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശുചിമുറിയിലാണ് നീതുവിന്റെ മൃതദേഹം കിടന്നത്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നിതീഷിനെ പിടികൂടിയത്. തീയടണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നീതു മരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നിതീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുത്തശ്ശിക്കും അമ്മാവനും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കാക്കനാടുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പ്;ചൂടുപിടിച്ച് വടക്കാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പടയൊരുക്കം, കാത്തിരിപ്പിൽ മുന്നണികൾതദ്ദേശ തിരഞ്ഞെടുപ്പ്;ചൂടുപിടിച്ച് വടക്കാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പടയൊരുക്കം, കാത്തിരിപ്പിൽ മുന്നണികൾ

ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?

ഗുലാം നബിയെ പുറത്താക്കാന്‍ നീക്കം, വിമതര്‍ കണ്ണാടിയില്‍ നോക്കട്ടെയെന്ന് ചൗധരി, കോണ്‍ഗ്രസില്‍ പോര്!!ഗുലാം നബിയെ പുറത്താക്കാന്‍ നീക്കം, വിമതര്‍ കണ്ണാടിയില്‍ നോക്കട്ടെയെന്ന് ചൗധരി, കോണ്‍ഗ്രസില്‍ പോര്!!

Thrissur
English summary
Thrissur Neethu murder Case; 27 Years accused gets life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X