വ്യാജ ബോംബ് ഭീഷണി; ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന് ഉള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ആണ് വിവരം ലഭിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് പരിഭ്രാന്തി സൃഷ്ടിക്കാൻ ഇടയാക്കി.
തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്ക് ആണ് ഫോൺ കോൾ സന്ദേശം എത്തിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പൊലീസ് ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. തുടർന്ന് ഭക്ത ജനങ്ങളെ ഇവിടെ നിന്നും ഒഴിപ്പിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കോൾ സന്ദേശം വ്യാജ ഭീഷണിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. അതേസമയം, വ്യാജ സന്ദേശം അറിയിച്ച് വ്യക്തിയെ ഉടൻ തന്നെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞു. സജീവൻ കോളിപ്പറമ്പിൽ എന്ന ആളാണ് പൊലീസ് പിടിയിൽ ആയത്. ഇയാൾ ഗുരുവായൂർ നെന്മിനിയിലാണ് താമസിക്കുന്നത്.കലക്ടറേറ്റിൽ ബോംബ് വച്ചു എന്ന് വിളിച്ച് പറഞ്ഞ് ഇതിന് മുൻപും ഇയാൾക്ക് എതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തിരുവനന്തപുരത്ത് കുറ്റിച്ചലിൽ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതി പിടിയിൽ
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി. കാട്ടാക്കട കുറ്റിച്ചലിൽ വീടിന് നേരെ അക്രമി ബോംബെറിഞ്ഞു. കുറ്റിച്ചൽ മലവിളയിൽ ഇക്കഴിഞ്ഞ ദിവസമാണ് ആണ് സംഭവം നടന്നത്. അനീഷ് എന്നയാളാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് വ്യക്തമാക്കി. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയായിരുന്നു ബോംബാക്രമണം നടന്നത്. അനീഷ് മറ്റൊരു ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഈ വിവരം പുറത്ത് വിട്ടത് കിരൺ ആണെന്ന് ആരോപിച്ചായിരുന്നു വീടിന് നേരെ ബോംബെറിഞ്ഞത്. ഉടൻ തന്നെ നെയ്യാർ ഡാം പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. അതേസമയം, സമാനമായ സംഭവം തിരുവനന്തപുരം ജില്ലയിൽ മറ്റൊരിടത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കഴക്കൂട്ടം മേനംകുളത്താണ് സംഭവം നടന്നത്. ഒരു സംഘം യുവാവിന് നേരെ ബോംബ് എറിയുകയായിരുന്നു.
തുമ്പ സ്വദേശി ക്ലീറ്റസിനാണ് പരിക്ക് പറ്റിയത്. ഇയാളുടെ വലത് കാലിന് ഗുരുതര പരിക്കേറ്റു. കഠിനംകുളം സ്വദേശി അജിത്ത് ലിയോണും സംഘവും ആണ് ആക്രമണം നടത്തിയത്. ലഹരി മാഫിയാ സംഘമാണ് അക്രമത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി കിട്ടുമോ?'സിപിഎം കേന്ദ്ര കമ്മിറ്റി സിൽവർ ലൈൻ പരിശോധിക്കും' - ബിമൻ ബോസ്
ക്ലീറ്റസിനൊപ്പം സുനിൽ എന്ന മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നു. ഇയാളെ ആയിരുന്നു ആക്രമി സംഘം ലക്ഷ്യം വച്ചിരുന്നത്. അതേസമയം, അക്രമം നടത്തിയ അജിത്ത് ഇതിന് മുൻപ് കഞ്ചാവ് കേസിൽ പ്രതി ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ ആയിട്ടുണ്ട് എന്നാണ് വിവരം.