തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച സനല്‍ വടി കുത്തിപ്പിടിച്ച് കൊല്ലാനിറങ്ങി; കുടുക്കിയത് നിര്‍ണായക മൊഴി

Google Oneindia Malayalam News

തൃശൂര്‍: കൊലയാളി സംഘത്തില്‍ വടി കുത്തിപ്പിടിച്ച് നടന്ന ഒരാളുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. ഇയാള്‍ക്ക് കൊലയാളി സംഘത്തിലുണ്ടായിരുന്നവരുടെ ആയുധം കൊണ്ട് അബദ്ധത്തില്‍ പരിക്കേറ്റുവെന്നും വിവരം പോലീസിന് കിട്ടി. അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിനെ വധിച്ച കേസില്‍ ഇതാണ് അന്വേഷണ സംഘത്തിന് തുണയായ മൊഴി.

മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ ആണ് കൊലയാളി സംഘത്തിലെ ശാരീരിക അവശതയുള്ള വ്യക്തി എന്ന് പോലീസിന് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിച്ചു. പിന്നീട് പോലീസ് ജില്ലയിലെ എല്ലാ ആശുപത്രിയിലും പരിശോധന നടത്തിയതോടെ സനല്‍ കുടുങ്ങി...

 നിര്‍ണായക മൊഴി

നിര്‍ണായക മൊഴി

ബിജെപി പ്രവര്‍ത്തകന്‍ നിധിലിലെ മങ്ങാട്ടുകരയില്‍ വച്ച് പട്ടാപ്പകല്‍ നടുറോഡിലാണ് കൊലപ്പെടുത്തിയത്. നിധിലിന്റെ കാറില്‍ വാഹനം ഇടിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഈ വേളയിലാണ് കൊലയാളി സംഘത്തിലെ ശാരീരിക അവശതയുള്ള വ്യക്തിയെ നാട്ടുകാര്‍ കണ്ടത്. പോലീസിന് ഇതുസംബന്ധിച്ച് ലഭിച്ച മൊഴിയാണ് തുണയായത്.

നട്ടെല്ലിന് ശസ്ത്രക്രിയ

നട്ടെല്ലിന് ശസ്ത്രക്രിയ

ക്യാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് സനല്‍. ഈ ശസ്ത്രക്രിയക്ക് ശേഷം ഇയാള്‍ക്ക് ശരിയായ വിധത്തില്‍ നടക്കാന്‍ സാധ്യമല്ല. വാക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. സംഭവ ദിവസം പ്രതികളെല്ലാം മദ്യപിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. സനല്‍ ഒഴികെ.

ആസൂത്രണം പാളി

ആസൂത്രണം പാളി

ചേര്‍പ്പിലെ വാടകവീട്ടിലാണ് സനല്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്നത്. സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ നിധില്‍ അന്തിക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ വരുന്നത് സംബന്ധിച്ച് സനലിനും കൂട്ടര്‍ക്കും അറിയാം. ഈ വേളയില്‍ വകവരുത്താനായിരുന്നുവത്രെ പദ്ധതി. പക്ഷേ, നിധിലിനൊപ്പം മറ്റുചിലരെ കണ്ടതിനാല്‍ ആസൂത്രണം പാളി. പിന്നീട് മാങ്ങാട്ടുകരയില്‍ എത്തിയപ്പോള്‍ നിധില്‍ കാറില്‍ തനിച്ച് വരുന്നത് കണ്ടു.

മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു

മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു

പ്രതികള്‍ സഞ്ചരിച്ച കാര്‍ നിധിലിന്റെ കാറില്‍ ഇടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച നിധിലിലെ വെട്ടിവീഴ്ത്തി. സനലും ആക്രമിക്കാന്‍ ശ്രമിച്ചു. ഈ വേളയിലാണ് മറ്റൊരു പ്രതിയില്‍ നിന്ന് സനലിന് വെട്ടേറ്റത്. വിരല്‍ അറ്റുതൂങ്ങി. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം സ്റ്റാര്‍ട്ടായില്ല. മറ്റൊരു വാഹനം തടഞ്ഞ് നിര്‍ത്തിയാണ് രക്ഷപ്പെട്ടത്.

ആശുപത്രികളില്‍ പരിശോധന

ആശുപത്രികളില്‍ പരിശോധന

സനലിന് പരിക്കേറ്റതിനാല്‍ വഴിമധ്യേ ഓട്ടോയില്‍ കയറി പാവറട്ടിയിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തി. കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റെന്ന് നാട്ടുകാരുടെ മൊഴി ലഭിച്ച പോലീസ് ജില്ലയിലെ എല്ലാ ആശുപത്രികളിലേക്കും വിവരം കൈമാറി. ക്ലിനിക്കുകളില്‍ പരിശോധിക്കാനും നിര്‍ദേശിച്ചു.

പോലീസിന് അറിയാമായിരുന്നു

പോലീസിന് അറിയാമായിരുന്നു

വാക്കറിന്റെ സഹായത്തോടെ നടക്കുന്ന സംഘത്തിലെ വ്യക്തി സനല്‍ ആണെന്ന് മൊഴി ലഭിച്ച ഉടനെ അന്തിക്കാടുള്ള പോലീസുകാര്‍ക്ക് വ്യക്തമായി. ആശുപത്രിയില്‍ എത്തിയ വേളയില്‍ വരാന്തയിലൂടെ നടന്നുപോകുകയായിരുന്ന സനലിലെ പോലീസ് പിടികൂടി. വിരലിന് ശസ്ത്രക്രിയക്ക് വിധേയനായ സനല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എല്ലാ പ്രതികളെയും കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.

 മറ്റൊരു പ്രതിയും പിടിയില്‍

മറ്റൊരു പ്രതിയും പിടിയില്‍

കൊലയാളി സംഘത്തിലുണ്ടായുരുന്നു എന്ന് കരുതുന്ന ശ്രീരാഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെയും പിടികൂടി. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. സിപിഎം അനുഭാവി താന്ന്യം ആദര്‍ശിനെ വെട്ടിക്കൊന്നതിന്റെ പ്രതികാരമായിട്ടാണ് നിധിലിനെ വധിച്ചതെന്ന് പോലീസ് പറയുന്നു. ആദര്‍ശ് വധക്കേസില്‍ പ്രതിയാണ് ബിജെപി പ്രവര്‍ത്തകനായ നിധില്‍.

Recommended Video

cmsvideo
തൃശ്ശൂര്‍; നിഥിലിന്‍റെ കൊലപാതികളെ തിരിച്ചറിഞ്ഞു; 5 പേർ ഒളിവിൽ

ചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദിചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദി

Thrissur
English summary
Thrissur Nithil Murder case: Police arrest four people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X