തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ പഞ്ചായത്ത് പ്രസിഡന്റ് വേറെ ലെവലാണ്... രാവിലെ മുതല്‍ കള്ളുഷാപ്പില്‍, കാരണം!!

Google Oneindia Malayalam News

വാടാനപ്പള്ളി: ലോക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതെ നെട്ടോട്ടത്തിലായിരുന്നു മലയാളികള്‍. ഇപ്പോഴും ബീവറേജസുകള്‍ തുറന്നിട്ടില്ല. സാധാരണക്കാരന്‍ ഇപ്പോഴും ആശ്രയിക്കുന്നത് കള്ളുഷാപ്പുകളെയാണ്. എന്നാല്‍ എങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. രാവിലെ തന്നെ കുറച്ച് കള്ള് കുടിക്കാമെന്ന് കരുതി വന്നവര്‍ ഞെട്ടിയിരിക്കുകയാണ്. മുന്നില്‍ നില്‍ക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ്. പിന്നീടാണ് ഇവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്.

1

കള്ള് ഷാപ്പ് തുറക്കാന്‍ തന്നെ എത്തിയത് പഞ്ചായത്ത് പ്രസിഡന്റാണ്. ഇങ്ങേര് മുഴുവന്‍ സമയ കുടിയനാണോ എന്ന് സംശയിച്ചവര്‍ക്ക് വൈകാതെ തന്നെ കാര്യങ്ങള്‍ പിടികിട്ടി. ഈ കള്ളുഷാപ്പിന്റെ മാനേജര്‍ കൂടിയാണ് എങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിഎന്‍ ജ്യോതിലാല്‍. ഷാപ്പില്‍ ആദ്യമായെത്തിയവര്‍ ഇതറിയാതെ ശരിക്കും അന്താളിച്ച് പോയി. പ്രസിഡന്റിന്റെ മുന്നിലിരുന്ന് എങ്ങനെ കുടിക്കുമെന്നൊക്കെ അമ്പരന്നവരും ഇക്കൂട്ടത്തിലുണ്ട്.

രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!

നാട്ടുകാര്‍ തന്നെ പറയുന്നത് പഞ്ചായത്ത് പ്രസിഡന്റ് വേറെ ലെവലാണെന്നാണ്. ഇതില്‍ വേറെയും രസകരമായ കാര്യമുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പലരും മാസ്‌ക് ധരിച്ചാണ് ഷാപ്പിലെത്തിയത്. ഈ മാസ്‌ക് വലിയ തുണയായെന്നും നാട്ടുകാര്‍ പറയുന്നു. പ്രസിഡന്റ് പിടിക്കുമെന്ന് കരുതിയവര്‍ മാസ്‌ക് ധരിച്ച് ഒന്നുമറിയാത്ത പോലെ വരിയില്‍ നിന്ന് കള്ള് വാങ്ങി പോവുകയായിരുന്നു. 25 വര്‍ഷത്തോളമായി ഷാപ്പ് മാനേജരായി ജോലി ചെയ്യുകയാണ് ജ്യോതിലാല്‍. റേഞ്ചില്‍ വിവിധ ഷാപ്പുകളില്‍ ജോലി ചെയ്തു.

അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ജ്യോതിലാല്‍ പ്രസിഡന്റായത്. നാട്ടിലെ ഏറ്റവും ജനകീയന്‍ കൂടിയാണ് അദ്ദേഹം. ഇതിനിടെയാണ് ജ്യോതിലാല്‍ സ്വന്തം പഞ്ചായത്തിലെ ഷാപ്പിലെത്തുന്നത്. രാവിലെ കള്ളുഷാപ്പ് തുറന്ന് വേണ്ട ഒരുക്കങ്ങള്‍ നടത്തിയാണ് ജ്യോതിലാല്‍ പഞ്ചായത്തിലെത്തുക. ഇത് പതിവായിട്ടുള്ള കാര്യമാണെന്ന് നാട്ടുകാരും പറയുന്നു. ഷാപ്പില്‍ സഹായി വേറെയുണ്ട്.

രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!

Thrissur
English summary
panchayat president jyothilal is toddy shop manager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X