Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുവനം കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്നും മാറ്റി; അനിയന്‍ മാരാര്‍ പുതിയ പ്രമാണി

തൃശൂര്‍: പ്രശസ്ത ചെണ്ട വിദ്വാന്‍ പെരുവനം കുട്ടന്‍ മാരാരെ തൃശൂര്‍ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്നും മാറ്റി. പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റേത് ആണ് തീരുമാനം. കഴിഞ്ഞ 24 വര്‍ഷമായി പെരുവനം കുട്ടന്‍ മാരാര്‍ ആണ് തൃശൂര്‍ പൂരം ഇലഞ്ഞിത്തറ പ്രമാണി. പെരുവനത്തിന് പകരം കിഴക്കൂട്ട് അനിയന്‍ മാരാരാണ് ഇലഞ്ഞിത്തറ പ്രമാണി. തൃശൂര്‍ ജില്ലയിലെ പെരുവനം സ്വദേശിയായ കുട്ടന്‍ മാരാര്‍ കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരന്‍ ആണ്.

തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണിയും പെരുവനം കുട്ടന്‍ മാരാര്‍ ആയിരുന്നു. മധ്യകേരളത്തില്‍ ഏകദേശം 25 ക്ഷേത്രങ്ങളുടെ ഉത്സവമേളം കഴിഞ്ഞ നാല് പതിറ്റാണ്ടായി വര്‍ഷങ്ങളായി കുട്ടന്‍ മാരാരുടെ സാന്നിധ്യമില്ലാതെ കടന്ന് പോയിട്ടില്ല. 2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് പെരുവനം കുട്ടന്‍ മാരാര്‍.

1

കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നിരവധി ഫെലോഷിപ്പുകളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതേസമയം മുതിര്‍ന്ന വാദ്യ കലാകാരനായ അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വ്യക്തമാക്കി. 78 കാരനാണ് അനിയന്‍ മാരാര്‍.

2

1961 മുതല്‍ പൂരത്തില്‍ സജീവമാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍. മേള പ്രമാണി സ്ഥാനം കലാകാരന്‍മാര്‍ക്ക് മാറി മാറി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. പെരുവനം കുട്ടന്‍ മാരാരുടേത് മികച്ച സ്ഥാനമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കിഴക്കൂട്ട് അനിയന്‍ മാരാര്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. 2005-ല്‍ പാറമേക്കാവിന്റെ പകല്‍പ്പൂരത്തിന് പ്രാമാണ്യം വഹിച്ചിരുന്നതും അനിയന്‍ മാരാര്‍ ആയിരുന്നു. 2012-ല്‍ തിരുവമ്പാടിയുടെ പകല്‍പ്പൂരത്തിനും അനിയന്‍ മാരാര്‍ മേള പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട കലാകാരനായി ജീവിക്കുകയാണ് അനിയന്‍ മാരാര്‍.

4

തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമായ ഇലഞ്ഞിത്തറമേളം പാറമേക്കാവ് വിഭാഗം ആണ് അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തില്‍ 300 ഓളം കലാകാരന്‍മാര്‍ അണിനിരന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+