തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദില്ലിയില്‍ നിന്നെത്തിയ യുവാവ് ക്വാറന്റൈനില്‍ പ്രവേശിച്ചില്ല, ചുറ്റിയടിച്ചു, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

മുളങ്കുന്നത്തുകാവ്: ദില്ലിയില്‍ നിന്നെത്തിയ യുവാവ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് നഗരത്തില്‍ ചുറ്റിയടിച്ചിരിക്കുകയാണ്. ഇയാള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് അലഞ്ഞ് തിരഞ്ഞ് നടന്നത്. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം വിവരമറിഞ്ഞ് ഓടിയെത്തിയ വടക്കാഞ്ചേരി പോലീസ് ഒടുവില്‍ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ ചെന്ന ബസ് സ്റ്റോപ്പും എടിഎം കൗണ്ടറുകളും ഹോട്ടലും നഗരസഭാ അധികൃതരും അഗ്നിരക്ഷാ വിഭാഗവും അണുവിമുക്തമാക്കി.

1

രാജധാനി എക്‌സ്പ്രസിലാണ് ഇയാള്‍ എറണാകുളത്തെത്തിയത്. എന്നാല്‍ അവിടെ ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിനാല്‍, നേരത്തെ സെക്യൂരിറ്റിയായി ജോലി ചെയ്ത സ്ഥാപനത്തില്‍ തങ്ങുന്നതിന് അത്താണിയില്‍ എത്തിയതെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ വിശദീകരണം. ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ നാട്ടുകാരാണ് വിവരം അന്വേഷിച്ചത്. ഇയാള്‍ കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച് ദില്ലി ഡിഎംഒ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ദേഹപരിശോധനാ വേളയില്‍ ഹാജരാക്കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഇയാളെ കിടത്താന്‍ വിസമ്മതിച്ചു. ദേശമംഗലം കൊട്ടിപ്പാറക്കലുള്ള ആശ്രമത്തില്‍ ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ചെങ്കിലും ആശ്രമം അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് പാഞ്ഞാളിലുള്ള ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം നവി മുംബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയേണ്ടയാള്‍ തെരുവില്‍ കറങ്ങി നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. അജിത്ത് എന്നയാള്‍ക്കെതിരെയാണ് കേസ്. എറണാകുളത്ത് ട്രെയിനിറങ്ങിയ യുവാവ് ബസ് മാര്ഗം തൃശൂരും ടാക്‌സിയില്‍ തിരുവില്വാമലയിലും എത്തുകയായിരുന്നു. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച വയോധികനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പലയിടത്തും വ്യാജ സന്ദേശങ്ങള്‍ കോവിഡിനെ കുറിച്ച് വരുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മൂഡിലല്ല...സംസാരിച്ചെന്ന് ട്രംപ്, കിടിലന്‍ മറുപടി!!ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മൂഡിലല്ല...സംസാരിച്ചെന്ന് ട്രംപ്, കിടിലന്‍ മറുപടി!!

Thrissur
English summary
police charged case against youth after violating quarantine law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X