Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ പൂരം നടത്തിപ്പ് കർശന നിയന്ത്രണങ്ങളോടെ; കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം, കുട്ടികൾക്ക് പ്രവേശനമില്ല

തൃശൂര്‍: തൃശൂര്‍ പൂരം കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ നടത്തും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന യോഗം പൂര്‍ത്തിയായി. പൂരം നിയന്ത്രണങ്ങളോടെയാണ് നടത്താനാണ് തീരുമാനമായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

thrissur

45 വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ വാക്‌സിന്‍ നല്‍കാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നേരത്തെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടകരമാണ്. രോഗവ്യാപനം കൂടിയതിനാല്‍ ആള്‍ക്കൂട്ടം കുറച്ചേ മതിയാകൂ. ആറ്റുകാല്‍ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനം എടുക്കും,' ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+