Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. ഏപ്രില്‍ 17 മുതല്‍ 24 വരെയുള്ള വെടിക്കെട്ടിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

covid

കേന്ദ്ര ഏജന്‍സിയായ പെസോ ആണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണം തുടങ്ങിയിരുന്നു. കേന്ദ്ര ഏക്‌സ്‌പോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കുക.

അതേസമയം, തൃശൂര്‍ പൂരം കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ നടത്തും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന യോഗം പൂര്‍ത്തിയായി. പൂരം നിയന്ത്രണങ്ങളോടെയാണ് നടത്താനാണ് തീരുമാനമായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

45 വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ വാക്സിന്‍ നല്‍കാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നേരത്തെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+