പൂരപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ഇത്തവണ തൃശൂര്‍ പൂരം പൊടിപൊടിക്കാം, ആഘോഷത്തോടെ നടത്തും
തൃശൂര്‍: കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തൃശൂര്‍ പൂരം ആഘോഷത്തോടെ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ പൂരപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചിരിക്കുകയാണ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.

കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, പി ബാലചന്ദ്രന്‍ എം എല്‍ എ, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ടറി കെ ആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡി ഐ ജി അക്ബര്‍, കലക്ടര്‍ ഹരിത വി കുമാര്‍ , തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ ഉദ്യാഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള പ്രദര്‍ശനത്തിന് തേക്കിന്‍കാട് മൈതാനിയില്‍ തുടക്കമായി. പ്രദര്‍ശനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. അടുത്ത ആഴ്ച മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന നഗരിയിലേക്ക് പ്രവേശനം. 180 ഓളം പവലിയനുകളാണ്? ഈ വര്‍ഷം പ്രദര്‍ശന നഗരിയിലുള്ളത്. മെയ് 23ന് സമാപിക്കും. കൊവിഡ്? വ്യാപനത്തെത്തുടര്‍ന്ന്? കഴിഞ്ഞ വര്‍ഷം പൂരം പ്രദര്‍ശനം തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ അവസാനിപ്പിച്ചിരുന്നു.
വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. വെടിക്കെട്ടിന് ആവശ്യമായ ലൈസൻസുകളും മറ്റും സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മെയ് 6ന് മുൻപായി പൂർത്തീകരിക്കണം.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പെസോ നിർദ്ദേശ പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കുകയുള്ളൂ. ഘടക പൂരങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകൾ സംബന്ധിച്ച് തൃശൂർ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങൾ എന്നിവർ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാർക്ക് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സി.സി.ടി.വി സർവൈലൻസ്, പൂരപ്പറമ്പിലെ അനൗൺസ്മെന്റ് എന്നീ ചുമതലകൾ മുൻവർഷങ്ങളിലെ പോലെ ദേവസ്വങ്ങൾ നിർവ്വഹിക്കണം. പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും പൂരത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കേണ്ടതാണ്. പൂരത്തോടനുബന്ധിച്ചുള്ള പവലിയനിൽ കോർപ്പറേഷൻ, ദേവസ്വങ്ങൾ തുടങ്ങിയവരുടെ പ്രതിനിധികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിലേക്കായി പവലിയന്റെ വലിപ്പം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. എക്സിബിഷൻ സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.












Click it and Unblock the Notifications