India
  • search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സവര്‍ക്കറുടെ ചിത്രമുള്ള കുടയുമായി സുരേഷ് ഗോപി: പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് താരം

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് മുന്‍ രാജ്യസഭ എംപിയും ബി ജെ പി നേതാവുമായി സുരേഷ് ഗോപി. തിരുവമ്പാടി ദേവസ്വത്തിന്റേത് ഉദ്ഘാടനം ചെയ്തത് മന്ത്രി കെ രാധാകൃഷ്ണനാണ്. രണ്ട് ദിവസങ്ങളിലാണ് ചമയ പ്രദര്‍ശനം നടക്കുക. പൂരത്തലേന്ന് നടക്കുന്ന ചമയ പ്രദര്‍ശനം ഇത്തവണ തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസമായാണ് നടക്കുന്നത്. ഞായറാഴ്ചയും പൂരത്തലേന്നുമായ തിങ്കളാഴ്ചയും ചമയപ്രദര്‍ശനം നടക്കും.

1

ഇതിനിടെ, തൃശൂര്‍ പൂരത്തിനുള്ള സ്‌പെഷ്യല്‍ കുടയില്‍ വി ഡി സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വലിയ വിവാദമായി. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കും ഒപ്പമാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസദിനുമൊപ്പമാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

2

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങിവെക്കുകയാണെന്നും തൃശ്ശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ടിന്റെ വിമര്‍ശനം. ദേവസ്വത്തിന്റെ നീക്കം ലജ്ജാകരം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാലിന്റെ വിമര്‍ശനം.

3

പൂര്‍ത്തിന്റെ കുടകളില്‍ മഹാത്മജി വധക്കേസിലെ പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രം പതിക്കുന്നത് ആയിരങ്ങള്‍ ഒത്തുകൂടുന്ന പൂരാഘോഷത്തെ സംഘര്‍ഷഭരിതമാക്കാനുള്ള നീക്കമാണോ എന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചെരുവില്‍ ചോദിച്ചു.
മന്നത്തിനെ പോലെ മഹാ മനീഷിക്കൊപ്പം സവര്‍ക്കറെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല, അജണ്ടകളുടെ സാമ്പിള്‍ വെടിക്കെട്ടാണിത്... അജണ്ടകള്‍ക്ക് കുട പിടിച്ച് കൊടുക്കുന്നവര്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് കുറിച്ചു.

4

സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഉന്നയിച്ചത്. ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ട ദേശസ്‌നേഹികള്‍ക്ക് പൂരത്തിന്റെ ആദരം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ശ്രീജിത്ത് പെരുമന വിമര്‍ശനം ഉന്നയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

5

ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ട ദേശസ്‌നേഹികള്‍ക്ക് പൂരത്തിന്റെ ആദരം. 1948 ജൂണ്‍ 22 നു എടുത്ത ഒരു ദേശസ്‌നേഹ ചിത്രം പരിചയപ്പെടുത്താം. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ഇറ്റാലിയന്‍ പിസ്റ്റള്‍ ഉപയോഗിച്ച് പോയന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ ദേശ സ്‌നേഹികള്‍ വിചാരണ കോടതിയിലിരുന്ന് നടത്തുന്ന കൊലയാളി ചിരികളാണ് ചിത്രത്തില്‍.

6

ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ടുകൊണ്ട് കോടതി പ്രതിക്കൂട്ടില്‍ മൂന്നാമത്തെ വരിയില്‍ കറുത്ത കണ്ണടയും, തൊപ്പിയുമായി ചിരിച്ചിരിക്കുന്നതാണ് ഗാന്ധിജിയെ കൊന്ന കേസിലെ പ്രതിയും ദേശസ്‌നേഹിയുമായ വീര സവര്‍ക്കര്‍ . ആദ്യ വരിയില്‍ ഇരിക്കുന്നത് ഗാന്ധിജിയെ കൊന്ന കേസില്‍ തൂക്കി കൊന്ന ഗോഡ്സെയും, ആപ്തെയും . രണ്ടാമത്തെ വരിയില്‍ ബഡ്ഗേ, മണ്ഡല്‍, ഗോപാല്‍ .

7

സ്വാതന്ത്ര്യ സമര നായകനായ രാഷ്ട്രപിതാവിനെ കൊന്ന കേസിലെ വിചാരണയ്ക്ക് പ്രതിക്കൂട്ടില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന രാജ്യദ്രോഹികളായ ഇവറ്റകള്‍ക്ക് ക്ഷേത്രം പണിത് ആരാധിക്കുന്നതും പൂരത്തിന് കുടയില്‍ അവരോധിക്കുന്നതും ധീര ദേശാസ്‌നേഹികള്‍. തെളിവുകള്‍ കോര്‍ത്തിണക്കാന്‍ പ്രോസിക്കൂഷന്‍ പരാജയപ്പെട്ടതിനാല്‍ മാത്രം പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഡൈബം വീര സവര്‍ക്കര്‍. പൂര കുടയിലുള്ള മൊതലിന്റെ എന്താ #കൊലച്ചിരി ല്ലേ. ജയ് തൃശൂര്‍ പൂരം, ജയ് സവര്‍ക്കര്‍ - ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂരം കാണാന്‍ സൗകര്യം; ഇത്തവണത്തെ പൂരം സ്ത്രീ സൗഹൃദം, ഒരുക്കങ്ങള്‍ ഇങ്ങനെകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂരം കാണാന്‍ സൗകര്യം; ഇത്തവണത്തെ പൂരം സ്ത്രീ സൗഹൃദം, ഒരുക്കങ്ങള്‍ ഇങ്ങനെ

Thrissur
English summary
Thrissur Pooram 2022: Suresh Gopi with an umbrella with Savarkar's picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X