തൃശൂര്‍ പൂരാവേശം അലയടിക്കുന്നു; കൊമ്പന്മാര്‍ക്കിടെയില്‍ മഹാവിസ്മയം തീര്‍ത്ത് കുടമാറ്റം
തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍ നഗരം. വര്‍ണ വിസ്മയം തീര്‍ത്തുകൊണ്ടുള്ള കുടമാറ്റം പുരോഗമിക്കുകയാണ്. പാറമേക്കാവിലമ്മയായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റുന്നത്. പതിനായിരങ്ങളാണ് ഈ മഹാവിസ്മയം വീക്ഷിക്കുന്നതിന് തൃശൂര്‍ നഗരത്തിലേക്ക് എത്തിയത്. 15 കൊമ്പന്മാരാണ് ഇരുവശവും നില്‍ക്കുന്നത്. ആനപ്പുറത്ത് കുടകള്‍ പലവിധം മാറി മാറി നിവരുന്നതോടെ ജനങ്ങള്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിക്കുന്നത്.

കാഴ്ചയുടെ സൗകുമാര്യമൊരുക്കി വിവിധ വര്‍ണ്ണത്തിലുള്ള കുടകളാണ് മാനത്തേക്ക് ഉയരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. 50ഓളം വീതം കുടകളാണ് ഇരുവിഭാഗത്തിന്റെയും കൈയ്യിലുള്ളത്.
രണ്ട് ദേവസ്വങ്ങളും ം മത്സരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്. ഏതാണ് ഏറ്റവും മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമാണ് രണ്ട് വിഭാഗത്തിന്റെയും കുടകള്‍. നിറങ്ങളുടെ കുട കൂടാതെ സ്‌പെഷ്യല്‍ കുടകളും ഇരുവിഭാഗവും ഒരുക്കിയിട്ടുണ്ട്.
പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം നേരത്തെ ആരംഭിച്ചിരുന്നു. ആയിരക്കണക്കിന് പൂരപ്രേമികളാണ് മേളം കേള്‍ക്കാന്‍ തടിച്ചുകൂടിയത്. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരാണ് പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിലാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം.
അതേസമയം, രാത്രി 10.30-ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടു കൂടെ ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.












Click it and Unblock the Notifications