ആനയ്ക്ക് പകരം ദിനോസറാണെങ്കില്‍! എന്റമ്മോ...ഇത് എന്തൊരു ഭാവന, വൈറല്‍ ചിത്രങ്ങള്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവത്തിന്റെ ലഹരിയിലാണ് ഇന്ന് തൃശൂര്‍ നഗരം. നാടും നഗരവും ഇന്ന് ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്. ആനയും ചെണ്ടമേളവും വെടിക്കെട്ടുമായി ഇന്ന് മലയാളികള്‍ തൃശൂര്‍ പൂരം ആഘോഷിക്കുകയാണ്. എന്നാല്‍ ഈ തൃശൂര്‍ പൂരത്തെ നമുക്ക് ഒന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒന്നു ചിത്രീകരിച്ചാലോ. ഇപ്പോഴിതാ അങ്ങനെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ai.magine എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് പകരം ദിനോസറുകളാണെങ്കില്‍ എങ്ങനെയായിരിക്കുമെന്നും എന്ന ചിന്തയിലാണ് ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ദിനോസര്‍ വളരുന്ന ഒരു പാരലല്‍ ലോകത്താണ് പൂരം നടക്കുന്നത്. ഈ പരീക്ഷണങ്ങളാണ് ചിത്രത്തില്‍ കാണുന്നത്.

image credit: ai.magine
ഇതോടൊപ്പം വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി വാഴുന്ന എമിലി ക്ലര്‍ക്കിന്റെ ഖലിസിയുടെ ക്യാമിയോ അടിപൊളിയായിട്ടാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതോടൊപ്പം വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍ അണിനിരക്കുന്നു. ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം, തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. ആയിരക്കണക്കിന് പൂരപ്രേമികളാണ് മേളം കേള്‍ക്കാന്‍ തടിച്ചുകൂടിയത്. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരാണ് പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിലാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം.
അതേസമയം, പൂരം ആവേശത്തെ കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര നഗരിയില്‍ എത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരയില്‍ എത്തിയത്. ആയിരങ്ങളാണ് നെയ്ത്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗരവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവ് കാത്തുനിന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണുന്നതിന് വേണ്ടി മാത്രം ഒരുപാട് പേര്‍ പൂരഗനരിയില്‍ തടിച്ചുകൂടിയിരുന്നു.
അതേസമയം, വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് വർണ്ണക്കാഴ്ചകളൊരുക്കി കുടമാറ്റം നടക്കും. കാഴ്ചയുടെ സൗകുമാര്യമൊരുക്കി വിവിധ വർണ്ണത്തിലുള്ള കുടകൾ മാനത്തേക്ക് ഉയരും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications