തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ പൂരം നടത്താൻ അനുമതി; ജനപങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകില്ല

കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചർച്ചയിലാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ച് പൂരം നടത്താൻ തീരുമാനമായത്

Google Oneindia Malayalam News

തൃശൂർ: ജനപങ്കാളിത്തത്തിൽ നിയന്ത്രണമില്ലാതെ തന്നെ ഇത്തവണത്തെ തൃശൂർ പൂരം നടത്താൻ അനുമതി. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചർച്ചയിലാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ച് പൂരം നടത്താൻ തീരുമാനമായത്. മന്ത്രി വി.എസ് സുനിൽ കുമാറിന്റെ നിർദേശ പ്രകാരം ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

Thrissur Pooram

ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും പ്രദർശനവും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് പൂരം പ്രദർശനം ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി പൂരം പ്രദര്‍ശനം നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദേശം.

പിന്നാലെ തൃശൂര്‍ പൂരം പ്രദർശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരം പൂർണമായും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്ത് എത്തികയായിരുന്നു. ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ നിയന്ത്രണങ്ങളില്ലാതെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പൂരം പ്രദർശനം നടത്താൻ തീരുമാനമായി.

പൂരം സംബന്ധിച്ച് സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എസ് സുനിൽകുമാർ നേരത്തെ അറിയിച്ചിരുന്നു. എക്സിബിഷന് 200 പേർക്കെ അനുമതി നൽകൂവെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ മന്ത്രിസഭാ യോഗം നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

കേവിഡ് മൂലം കഴിഞ്ഞ തവണ ചടങ്ങുകൾ മാത്രമായി ഒതുങ്ങിയ തൃശൂർ പൂരം ഇത്തവണ മുൻ വർഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണമെന്നും സംഘാടകർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

Thrissur
English summary
Thrissur Pooram and exhibition got permission to do in full fledged way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X