തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷേത്രത്തിനകത്തെ പാണ്ടിമേളം പൂരത്തിനു മാത്രം; പാറമേക്കാവിലമ്മയുടെ പ്രത്യേകാവകാശം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തിരുമാന്ധാംകുന്നു ഭഗവതിയുടെ ശക്തിചൈതന്യമാണ് പാറമേക്കാവിലമ്മ. ദേശത്തെ കുറുപ്പാള്‍ തറവാട്ടുകാരണവര്‍ തിരുമാന്ധാംകുന്നിലമ്മയെ ദര്‍ശിച്ച് മടങ്ങുംവഴി ദേവി അദ്ദേഹത്തോടൊപ്പം എഴുന്നള്ളിയെന്നാണ് ഐതിഹ്യം. ശ്രീവടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയില്‍ വിശ്രമിക്കാനിരുന്ന കാരണവര്‍ക്ക് ദേവി തന്റെ ശക്തിയും സാന്നിധ്യവും അറിയിച്ചുകൊടുത്തുവെന്നാണ് വിശ്വാസം. വിശ്രമിക്കുമ്പോള്‍ അദ്ദേഹം മാറ്റിവച്ച ഓലക്കുട തിരികെ എടുക്കാനായില്ല. ഇതോടെ ദേവിചൈതന്യം മനസിലാക്കിയ കാരണവര്‍ നമിച്ചു. പെട്ടെന്ന് പ്രതിഷ്ഠയുമുണ്ടാക്കി.

മൂന്നു വയസുകാരൻ മർദനമേറ്റു മരിച്ച സംഭവം: അമ്മയുടെ മുൻ ബന്ധത്തിലേക്ക് അന്വേഷണം വഴിതിരിയുന്നുമൂന്നു വയസുകാരൻ മർദനമേറ്റു മരിച്ച സംഭവം: അമ്മയുടെ മുൻ ബന്ധത്തിലേക്ക് അന്വേഷണം വഴിതിരിയുന്നു


പിന്നീട് ഇപ്പോഴത്തെ ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവിലേക്ക് പ്രതിഷ്ഠ മാറ്റിയെന്നു പഴമക്കാര്‍ പറയുന്നു. വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ ഭക്തര്‍ പാറമേക്കാവില്‍ പോയി തൊഴുതു തിരിച്ചുവരുന്നത് ഈ അടിസ്ഥാനത്തിലാണ്. വടക്കുന്നാഥക്ഷേത്രത്തിലെ കൊക്കര്‍ണിയില്‍ പൂരം പുറപ്പെടുന്ന അന്ന് ആറാടുന്നതിനുള്ള അവകാശം പാറമേക്കാവിലമ്മയ്ക്കുണ്ട്. മറ്റൊരു ദേവീദേവനും കൊക്കര്‍ണിയില്‍ ആറാടാറില്ല.

ഉത്സവം മൂന്ന് വിധം

ഉത്സവം മൂന്ന് വിധം


ഉത്സവങ്ങള്‍ മൂന്നുവിധത്തിലാണ്. ഒന്ന്: ധ്വജാദി. രണ്ട്: പടഹാദി, മൂന്ന്: അങ്കുരാദി. ഇതില്‍ പൂരം പടഹാദി വിഭാഗത്തില്‍പ്പെട്ടതാണ്. ഈ രീതിയുള്ളിടത്ത് ആഘോഷങ്ങളെല്ലാം ക്ഷേത്രത്തിനു പുറത്താണ് നടക്കുന്നത്. വിഷ്ണു, ശിവന്‍, ഭഗവതി എന്നിവര്‍ക്കായാണ് പ്രധാനമായും ക്ഷേത്ര ഉത്സവങ്ങള്‍ നടക്കുന്നത്. തൃശൂര്‍പൂരത്തില്‍ പങ്കെടുക്കുന്ന രണ്ടു ഭദ്രകാളി ദേവീ സാന്നിധ്യമാണ് പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും. മറ്റുള്ള എട്ടുദേവീ ദേവന്മാരും ഒന്നുകില്‍ കാര്‍ത്യായനി, അതല്ലെങ്കില്‍ ശാസ്താവാണ്.

 ദേവിമാരുടെ നേതൃത്വത്തില്‍

ദേവിമാരുടെ നേതൃത്വത്തില്‍

ഭദ്രകാളി സാധാരണ ദേവിമാരുടെ നേതൃത്വത്തിലാണ് പൂരം ആഘോഷിക്കുന്നത്. മറ്റുള്ളവ നഗരപ്രാന്തങ്ങളിലുള്ള ക്ഷേത്രങ്ങളാണ്. അവരുടെകൂടി പ്രാതിനിധ്യം ഉറപ്പിച്ച് പൂരം വിശാലാടിസ്ഥാനത്തിലാക്കാനാണ് തൃശൂര്‍ പൂരത്തില്‍ അണിനിരത്തിയത്. സാധാരണയില്‍നിന്നു വിട്ട് പാറമേക്കാവിലമ്മയ്ക്കും തിരുവമ്പാടി ഭഗവതിക്കും പൂരത്തിനുപുറമെ വേല ആഘോഷവുമുണ്ട്. ഇത് അപൂര്‍വതയാണ്.

 ഇലഞ്ഞിത്തറമേളത്തിന് പിന്നില്‍

ഇലഞ്ഞിത്തറമേളത്തിന് പിന്നില്‍

ദേവി ആദ്യമായി കുടിയിരുന്ന സ്ഥലം എന്ന നിലയിലാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം നടക്കുന്നത്. ക്ഷേത്രമതില്‍ക്കകത്ത് സാധാരണ പാണ്ടിമേളം കൊട്ടാറില്ല. എന്നാല്‍ തൃശൂര്‍ പൂരത്തിന് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തില്‍ പാണ്ടിമേളമാണ്. ഈ അവകാശവും പാറമേക്കാവ് ഭഗവതിക്കു മാത്രമുള്ളതാണ്. ഇലഞ്ഞിത്തറയില്‍ കുടികൊണ്ട ദേവിക്ക് പ്രത്യേകമായി നല്‍കുന്ന അവകാശമായി ഇതിനെ വിശേഷിപ്പിക്കുന്നു.

 ത്രിപുടമേളം

ത്രിപുടമേളം

തിരുവമ്പാടി വിഭാഗം ഉള്‍പ്പെടെ പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിച്ച് ത്രിപുടമേളത്തോടെയാണ് വടക്കുന്നാഥനെ വലംവച്ച് തെക്കോട്ടിറക്കത്തിനു തയ്യാറെടുക്കുന്നത്. പാണ്ടിയുടെ കാര്യത്തിലും അങ്ങനെ വ്യത്യസ്തത പുലര്‍ത്തുന്നു. ഇത്തരം ആചാരങ്ങള്‍ക്കു കടുകിട മാറ്റംവരുത്താതെയാണ് പൂരം കൊണ്ടാടുന്നത്. അതിനാല്‍തന്നെ ഇതു ചരിത്രത്തിന്റെകൂടി ഭാഗമായി മാറുന്നു.

Thrissur
English summary
Thrissur pooram and Padimelam in Vadakkunnatha Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X