തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറമേക്കാവിലമ്മയുടെ പൂരംനാളിലെ സര്‍വപ്രൗഢമായ എഴുന്നള്ളിപ്പ്‌ മേടച്ചൂടിനെ കുളിര്‍കാറ്റാക്കി... 200 ഓളം പേര്‍ അണിനിരന്ന ഒലുമ്പല്‍ അതിമനോഹരമായി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാറമേക്കാവിലമ്മയുടെ പൂരംനാളിലെ സര്‍വപ്രൗഢമായ എഴുന്നള്ളിപ്പ്‌ മേടച്ചൂടിനെ കുളിര്‍കാറ്റാക്കി. ഉച്ചയ്‌ക്ക്‌ 12ന്‌ ചെറിയപാണികൊട്ടി ദേവി പുറപ്പെട്ടപ്പോള്‍ തട്ടകക്കാര്‍ ആര്‍പ്പുവിളിയോടെ പുഷ്‌പവൃഷ്‌ടി നടത്തി. നേരത്തെ ക്ഷേത്രം മേല്‍ശാന്തി മുണ്ടയൂര്‍ ശ്രീധരന്‍ നമ്പൂതിരി പൂജിച്ചു നല്‍കിയ കോലം ഏറ്റുവാങ്ങാന്‍ കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ തലകുനിച്ചപ്പോള്‍ 101 കതിനാവെടികളുടെ വിളംബരം.

<strong>ഉരുണ്ടുകളിച്ച് പിവിഎസ് മാനേജ്മെന്‍റ്; സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്, പിവി ചന്ദ്രനുമായി ആലോചിച്ച ശേഷം പറയാമെന്ന് ഡയറക്ടർ!!</strong>ഉരുണ്ടുകളിച്ച് പിവിഎസ് മാനേജ്മെന്‍റ്; സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്, പിവി ചന്ദ്രനുമായി ആലോചിച്ച ശേഷം പറയാമെന്ന് ഡയറക്ടർ!!

പാറമേക്കാവിന്റെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ ചെമ്പടമേളത്തില്‍ ആദ്യകോലിട്ടതോടെ ശുഭാരംഭം. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുംവേണ്ടി 20 സെറ്റോളം കുടകള്‍ മാറ്റിയത്‌ ആകര്‍ഷകമായി. സ്‌പെഷല്‍ കുടകള്‍ കാണികളുടെ മനം കവര്‍ന്നു. മേളം കൊട്ടിക്കയറിയതോടെ വേനല്‍ച്ചൂട്‌ മറന്നു ജനം കൈയുയര്‍ത്തി. വെയില്‍നാളങ്ങളെ വകവയ്‌ക്കാതെ ആസ്വാദകര്‍ ചെണ്ടക്കോലിനൊപ്പം കൈയെറിഞ്ഞു.

Thrissur pooram

200 ഓളം പേര്‍ അണിനിരന്ന ഒലുമ്പല്‍ അതിമനോഹരമായി. പെരുവനം കുട്ടന്‍മാരാരുടെ കൈവിരലുകള്‍ ചടുലവേഗത്തിലായതോടെ ജനം ഓളപ്പരപ്പിലായി. ആസ്വാദകര്‍ ഇളകിയാടി. പതിഞ്ഞ കാലത്തില്‍നിന്ന്‌ കൊട്ടിക്കയറി കുട്ടന്‍മാരാര്‍ കോലു നീക്കിയിട്ടു. ഉച്ചയ്‌ക്ക്‌ ഒന്നേകാലോടെ ചെമ്പട കൊട്ടിത്തീര്‍ത്ത്‌ പാണ്ടിമേളത്തിന്റെ ആദ്യഘട്ടമായ കൂട്ടിപ്പെരുക്കല്‍ തുടങ്ങി. വിളംബരകാലത്തിന്റെ ആദ്യകലാശം അരമണിക്കൂറോളമുണ്ടായി.

അതോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനു പുറപ്പെട്ടു. തേക്കിന്‍കാട്ടിലെ എക്‌സിബിഷന്‍ ഓഫീസിനു മുന്നില്‍ പുഷ്‌പവൃഷ്‌ടിയും നിറപറയും. മേളസംഘം ഇലഞ്ഞിത്തറയിലെത്തി തുറന്നുപിടിച്ചപ്പോഴേക്കും ജനം ഇരച്ചെത്തി. മുട്ടിന്മേല്‍ കയറി തകൃതയും കഴിഞ്ഞ്‌ കൂട്ടിത്തട്ട്‌. ആവേശക്കടലിരമ്പം വീണ്ടും. തിരത്തള്ളിച്ചയില്‍ ആയിരങ്ങള്‍ ഇളകിയാടി. കൈകള്‍ കുടഞ്ഞെറിഞ്ഞതോടെ മേളത്തിന്റെ രസമാപിനി പെട്ടെന്ന്‌ ഉയര്‍ന്നു.

പാറമേക്കാവ്‌ വിഭാഗത്തിന്റെ കൂട്ടിനിരപ്പു നടക്കുന്നതിനിടെ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി പെരുവനം കുട്ടന്‍മാരാര്‍ക്കു ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്‌ പരിഭ്രാന്തിക്കിടയാക്കി. എന്നാല്‍ താമസിയാതെ പ്രശസ്‌തമായ ഇലഞ്ഞിത്തറ മേളത്തിനു പ്രമാണിയായി അദ്ദേഹം ആശുപത്രിയില്‍ നിന്നു തിരികെയെത്തി.

കടുത്ത ക്ഷീണത്താലാണു തളര്‍ച്ചയുണ്ടായതെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ക്ഷേത്രത്തിനു മുന്നില്‍ ചെമ്പടമേളം നടക്കുന്നതിനിടെ ഉച്ചയ്‌ക്ക്‌ ഒന്നേകാലോടെയാണയാണു സംഭവം. കൊട്ടുന്നതിനിടെ നിലത്തിരുന്നഅദ്ദേഹത്തെ ഉടന്‍ സ്‌ട്രെച്ചറില്‍ സമീപത്തെ പാറമേക്കാവ്‌ ദേവസ്വം ഓഫീസിലെത്തിച്ചു.

മന്ത്രി വി.എസ്‌. സുനില്‍കുമാര്‍, ദേവസ്വം സെക്രട്ടറി ജി.രാജേഷ്‌ എന്നിവര്‍ ഇടപെട്ട്‌ അശ്വനി ആശുപത്രിയിലേക്കു മാറ്റി. ഡോക്‌ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നമില്ലെന്നു വ്യക്‌തമായി. കഴിഞ്ഞദിവസം മാരാര്‍ക്ക്‌ നേരിയ പനി അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇലഞ്ഞിത്തറമേളമായതിനാല്‍ വിശ്രമം വേണ്ടെന്നു വച്ച്‌ ചെണ്ടയുമായെത്തുകയായിരുന്നു.

മേളത്തിനിടെയുണ്ടായ പ്രശ്‌നത്തിനിടെ കേളത്ത്‌ അരവിന്ദാക്ഷനും പെരുവനം സതീശന്‍ മാരാരും മേള പ്രാമാണികത്വം ഏറ്റെടുത്തു. പിന്നീട്‌ രണ്ടേകാലോടെ കുട്ടന്‍മാരാര്‍ ഇലഞ്ഞിച്ചുവട്ടില്‍ തിരിച്ചെത്തി. ഇക്കുറി കുട്ടന്‍മാരാര്‍ക്കു 21 -ാം പ്രാമാണികത്വമാണ്‌. പൂരത്തില്‍ ഇത്രകാലം തുടര്‍ച്ചയായി നായകത്വം വഹിക്കുന്നതു റെക്കോഡാണ്‌.

Thrissur
English summary
Thrissur pooram celebration in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X