തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പൂരത്തിനു ചൊവ്വാഴ്ച കൊടിയിറക്കം: ഉച്ചയ്ക്ക് 12 മണിക്കുശേഷം നിലപാടുതറയില്‍ ചടങ്ങുകള്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇന്നു തൃശൂര്‍ പൂരത്തിനു കൊടിയിറക്കം. ഉച്ചയ്ക്ക് ഒന്നിന് പാറമേക്കാവ്, തിരുവമ്പാടി ദേവസോദരിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയും. വെടിക്കെട്ടുമുണ്ടാകും. ഇന്ന് രാവിലെ എട്ടരയ്ക്ക് തിരുവമ്പാടി വിഭാഗം 15 ആനകളോടെ നായ്ക്കനാല്‍നിന്ന് എഴുന്നള്ളും. കൊമ്പന്‍ ചന്ദ്രശേഖരന്‍ കോലമേറ്റും. പാറമേക്കാവ് രാവിലെ എട്ടോടെ മണികണ്ഠനാല്‍ തറയില്‍നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളും. ഇരുവിഭാഗവും പാണ്ടിമേളം നടത്തും. തിരുവമ്പാടിക്കുവേണ്ടി കിഴക്കൂട്ട് അനിയന്‍മാരാരും പാറമേക്കാവിന് വേണ്ടി പെരുവനം കുട്ടന്‍മാരാരും പ്രമാണിമാരാകും. ഉച്ചയ്ക്ക് 12 മണിക്കുശേഷം നിലപാടുതറയില്‍ ഇരു ദേവിമാരും ഉപചാരം ചൊല്ലും.

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു: അപകടം കയ്പമംഗലം പെരിഞ്ഞനത്ത്!!കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു: അപകടം കയ്പമംഗലം പെരിഞ്ഞനത്ത്!!

അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തി പകിട്ടു കെടുത്താന്‍ നോക്കിയവരില്‍ നിന്നു തൃശൂര്‍ പൂരത്തെ തിരികെ പിടിച്ചതിന്റെ ആശ്വാസത്തില്‍ ദേവസ്വങ്ങളും പൂരപ്രേമികളും. എണ്ണിയെടുക്കാന്‍ കഴിയാത്ത റെക്കോഡ് ജനക്കൂട്ടം പൂരത്തിന്റെ ആദ്യദിനത്തെ അടിമുടി ത്രസിപ്പിച്ചു. ചിട്ടയായി നടക്കുന്ന പൂരത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ശ്രമത്തിനെതിരേയുള്ള ഐക്യദാര്‍ഢ്യം കൂടിയായി ജനക്കൂട്ടത്തിന്റെ ആവേശം. ഇന്നലെ രാവിലെ മുതല്‍ തേക്കിന്‍കാട്ടിലേക്ക് ജനം ഒഴുകിയെത്തിയത് സകല കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തായിരുന്നു. കരീവീരന്മാരുടെ അടുത്തുപോകാന്‍ കര്‍ശനനിയന്ത്രണമുണ്ടായിരുന്നതിനാല്‍ പലരും നിരാശരായി. അതേസമയം പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സ്വരാജ് റൗണ്ടിലെവിടെയും പോലീസ് സഹായം ലഭ്യമായിരുന്നു. മദ്യനിരോധനമുണ്ടായിരുന്നതിനാല്‍ തെക്കോട്ടിറക്കം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സ്ത്രീകള്‍ക്കും സൗകര്യത്തോടെ കാണാനായി.

thrissur-pooram-1

പോലീസ് വടം കെട്ടി തിരിച്ചു നിയന്ത്രണമുണ്ടാക്കിയിട്ടും ജനം ക്ഷമയോടെ കാത്തുനിന്നു. അതേസമയം ഇലഞ്ഞിത്തറമേളത്തിനടുത്തേക്കു കടുത്ത നിയന്ത്രണം മൂലം പലര്‍ക്കും എത്താനായില്ലെന്നു പരാതിയുണ്ട്. സ്വകാര്യസംഭാഷണങ്ങളിലും പൂരത്തെ പിടിച്ചുലയ്ക്കാന്‍ നടന്ന ശ്രമം ചര്‍ച്ചാവിഷയമായിരുന്നു. ഒരുനിലയ്ക്കും പൂരത്തെ മാറ്റിനിര്‍ത്താനുള്ള നീക്കം വിലപ്പോകില്ലെന്ന് ആബാലവൃദ്ധം ജനക്കൂട്ടം പറയാതെ പറഞ്ഞു.


സാമ്പിള്‍ വെടിക്കെട്ടു കഴിഞ്ഞതോടെ തന്നെ ആശങ്കകള്‍ മാറിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിനു കൊണ്ടുവന്നതും അത്യുല്‍സാഹത്തോടെയാണ് ജനം ഏറ്റെടുത്തത്. കഴിഞ്ഞ നാലുവര്‍ഷമായി പൂരത്തിന് മദ്യനിരോധനമുള്ളതിനാല്‍ അനിഷ്ടസംഭവങ്ങള്‍ കുറവായിരുന്നു.

Thrissur
English summary
Thrissur pooram ends on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X