India
  • search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സവര്‍ക്കറിന്റെ ചിത്രമുള്ള കുട പിന്‍വലിച്ച് പാറമേക്കാവ് ദേവസ്വം

Google Oneindia Malayalam News

തൃശൂര്‍: സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ നീക്കം ചെയ്ത് പാറമേക്കാവ് ദേവസ്വം. തൃശൂര്‍ പൂരം കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ കുടയിലായിരുന്നു സവര്‍ക്കറുടെ ചിിത്രം. ഇതോടെ പ്രദര്‍ശനത്തില്‍ ഇവ നീക്കം ചെയ്തു. വലിയ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും, ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും പാറമേക്കാവ് ദേവസ്വത്തെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. സ്വാതന്ത്ര്യ സമരം സേനാനികളുടെയും നവോഥാന നായകന്‍മാരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചത്.

ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?

നേരത്തെ പാറമേക്കാവ് ചമയപ്രദര്‍ശനത്തിലാണ് സര്‍ക്കവറിന്റെ ചിത്രമുള്ള കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജപെി എംപി സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍ക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയില്‍ ബി ബാലചന്ദ്രന്‍ എംഎല്‍എയും ഉണ്ടായിരുന്നു. ഇത് പക്ഷേ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്. നേരത്തെ പാറമേക്കാവ് ദേവസ്വത്തിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസും എഐവൈഎഫും രംഗത്ത് വന്നിരുന്നു. ലജ്ജാകരം എന്നാണ് ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ കുറിച്ചത്.

തൃശൂര്‍ പൂരത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ പൊതുജനം തള്ളിക്കളയണമെന്നും പുറമേക്കാവ് ദേവസ്വത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും, എഐവൈഎഫ് പറഞ്ഞിരുന്നു. അതേസമയം പൂരത്തിന്റെ കുടയിലൂടെ സംഘപരിവാര്‍ അജണ്ട തുടങ്ങിവെക്കുകയാണെന്നും, തൃശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പ്രമോദ് ചൂരങ്ങാട്ടിന്റെ വിമര്‍ശനം. സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും പരിഷ്‌കര്‍ത്താക്കള്‍ക്കുമൊപ്പം സവര്‍ക്കര്‍ എന്ന ഒറ്റുകാരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആര്‍എസ്എസുകാര്‍ പൂജിക്കുന്ന ആളാണ് സവര്‍ക്കര്‍. അഞ്ച് തവണയാണ് മാപ്പപേക്ഷ എഴുതിയത്. ഓരോ മാപ്പപേക്ഷയിലും ബ്രിട്ടീഷ് വിധേയത്വം തുളുമ്പി നിന്നത് കാണാമായിരുന്നുവെന്ന് ടിഎന്‍ പ്രതാപന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം സ്വാതന്ത്ര സമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ എന്ന ആശയം പാറമേക്കാവ് ദേവസ്വത്തോട് നിര്‍ദേശിച്ചത് സുരേഷ് ഗോപിയാണെന്ന് ബിജെപി അവകാശപ്പെട്ടു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പാറമേക്കാവ് പ്രസിഡന്റ് സതീഷിനോടും സെക്രട്ടറി രാജേഷിനോടും ഇത്തരമൊരു ആശയം വെച്ചത് സുരേഷ് ഗോപി തന്നെയാണ്. ആ കുടകള്‍ അടങ്ങിയ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനും സുരേഷ് എത്തിയെന്ന് അനീഷ് കുമാര്‍ പറഞ്ഞു.

രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?

Thrissur
English summary
thrissur pooram: paramekkavu devaswom withdraws umbrella that have savarkar picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X