പൂരം കാണാൻ സ്ത്രീകൾക്ക് ആശങ്കയില്ലാതെ എത്താം; 7 സ്ഥലങ്ങളിൽ പിങ്ക് സെന്റർ
കേരളം തൃശൂർ പൂരത്തിന്റെ ആഘോഷത്തിലാണ്. പൂരങ്ങളുടെ പൂരം കാണാൻ ആളുകൾ ഒഴുകുകയാണ്. പൂരത്തിന് സാധാരാണ പുരുഷാരം ആണല്ലോ കാണാറുള്ളത്. ഇത്തവണ വീട്ടിൽ ഇരുന്ന് ടിവിയിലൂടെ അല്ലാതെ തൃശൂർ പൂരത്തിന്റെ ലഹരി നേരിട്ടറിയാൻ സ്ത്രീകശും വൻതോതിൽ എത്തിയിട്ടുണ്ട്. പലപ്പോഴും തിരക്കിനിടയിലൂടെ സുരക്ഷിതമായി പൂരം കാണാവാനുമോ എന്ന സംശയം കാരണം സ്ത്രീകൾ പൊതുവേ പൂരത്തിന് പോകാറില്ല, വളരെ കുറച്ച് ആളുകൾ മാത്രമേ പോകാറുള്ളൂ. എന്നാൽ ഇത്തവണ സ്ത്രീകൾക്ക് സുരക്ഷിതമായി പൂരം കാണാനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
പൂരത്തിരക്കിനിടയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പോലീസ് കൃത്യമായ ഇടപെടലാണ് നടത്തിയത്. അതുകൊണ്ട് തന്നെ സ്ത്രീകൾ പൂരം കാണാൻ എത്തുകയും ചെയ്യുന്നുണ്ട്. എല്ലാ സ്ഥലത്തും പോലീസ് ഉണ്ട്. ഫ്തിയിലും യൂണിഫോമിലുമായി നൂറുകണക്കിനു വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 4100 പൊലീസുകാരാണ് പൂരപ്പറമ്പിൽ സുരക്ഷാ ചുമതലലയ്ക്ക് എത്തുന്നത്.

പൂരത്തിരക്കിനിടയിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് കാരണം ഭൂരിഭാഗം സ്ത്രീകളും ടിവിയിലൂടെ മാത്രം കണ്ടിരുന്ന കുട മാറ്റം ഇത്തവണ നേരിട്ട് കാണാൻ പ്രത്യേക വനിതാ ബാരിക്കേഡ് ഒരുക്കിയിരുന്നു, സിസിടിവി, പബ്ലിക് മെസേജ് സിസ്റ്റം, സ്ത്രീകൾക്കു മാത്രമായി ശുചിമുറി സംവിധാനം തുടങ്ങിയവയും ഇവിടെ ഉണ്ട് . സ്ത്രീകൾക്കു പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ പിങ്ക് സെന്ററുകൾ പലയിടത്തായി പൊലീസ് ഒരുക്കിയിട്ടുണ്ട്. മുലയൂട്ടൽ കേന്ദ്രം, ശുചിമുറി സൗകര്യം, വിശ്രമ സൗകര്യം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. മുഴുവൻ സമയ വനിതാ പൊലീസ് കാവലും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
പൂരം കാണാൻ എത്തുന്ന സ്ത്രീകൾക്ക് സഹായത്തിന് വേണ്ടി പിങ്ക് സുരക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. പൂരം കാണാൻ എത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പൊലീസ് തയ്യാറാക്കിയ പിങ്ക് സുരക്ഷാ കേന്ദ്രങ്ങൾ 7 സ്ഥലത്തായാണ്. സിറ്റി സെന്റർ, സിഎംഎസ് സ്കൂൾ, വടക്കേ സ്റ്റാൻഡ് കോംപ്ലക്സ്, എആർ മേനോൻ റോഡിലെ കെസ് ഭവൻ, ബാനർജി ക്ലബ്, എസ്ബിഐ നായ്ക്കനാൽ ശാഖ, ബെന്നറ്റ് റോഡിലെ സിഎസ്ബി ശാഖ എന്നീ സ്ഥലങ്ങളിലാണ് പിങ്ക് സെന്ററുകൾ സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെ 11-ന് ആണ് മഠത്തിൽ വരവ് പഞ്ചവാദ്യം ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിൽ ചെമ്പട മേളവും നടക്കും. ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് ശേഷം 2.10-ന് വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് നടക്കും. പൂരത്തിന്റെ പ്രധാന ആകർഷണമാണ് ഇത്.തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും.












Click it and Unblock the Notifications