തൃശൂര്‍ പൂരം വെടിക്കെട്ട് ഒന്നരയോടെ; എല്ലാം സജ്ജമാക്കി ദേവസ്വങ്ങള്‍, മഴ ഭീഷണിയാകുമോ?
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ നടത്തും. മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായ സാഹചര്യത്തിലായതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ദേവസ്വം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.

വെടിക്കെട്ട് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. റൗണ്ടിന്റെ ഒരു ഭാഗത്ത് ആളുകളെ പ്രവേശിപ്പിക്കില്ല. മഴയെ തുടര്‍ന്ന് മൂന്ന് തവണെയാണ് വെടിക്കെട്ട് മാറ്റിവച്ചത്. ഈ മാസം 11ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. എന്നാല്‍ തലേദിവസം പെയ്ത മഴയില്‍ വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളില്‍ വെള്ളം നിറയുകയും വൈകീട്ട് ഏഴ് മണിയിലേക്ക് വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ മഴയ്ക്ക് ശമനമില്ലാതെ വന്നതോടെ വെടിക്കെട്ട് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.
പിന്നീട് 15 ന് നടത്താന്‍ തീരുമാനിച്ചെങ്കിലും 14 വൈകീട്ട് ആറരയ്ക്ക് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഈ ദിവസവും മഴ പെയ്തതോടെ വെടിക്കെട്ട് വീണ്ടും മാറ്റിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.












Click it and Unblock the Notifications