തൃശൂരിനെ ഇളക്കിമറിച്ച് പുലികൾ ഇറങ്ങി; താളമേള ആഘോഷം; എങ്ങും പുലി മേളം
തൃശൂർ: പുലിക്കളിക്ക് തുടക്കമായി. താളമേളങ്ങളോടെ ആഘോഷത്തോടെ സ്വരാജ് റൗണ്ടിലേക്ക് ഏഴ് ദേശക്കാരുടെ പുലികൾ ഇറങ്ങിയത്. സീതാറാം മിൽ ദേശം. , ശങ്കരൻ കുളങ്ങക ദേശം, കാനാട്ടുകര ദേശം, ചാക്കാമുക്ക് ദേശം, പാട്ടുരയ്ക്കൽ ദേശം വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നീ 7 സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുന്നത്.
പെൺപുലികളും കരിമ്പുവികളും, കുട്ടിപ്പുലികളുമൊക്കെ ഉണ്ട്. ജനസാഗരമാണ് പുലിക്കളി കാണാനായി എത്തിയിരിക്കുന്നത്. ഓരോ സംഘത്തിലും അമ്പത്തിയൊന്ന് പുലികൾ വരെയുണ്ട്.

പുലികളെ കാണാൻ വഴി നീളെ ആളുകളുണ്ട്. കാലത്ത് തന്നെ മെയ്യെഴുത്ത് ആരംഭിച്ചിരുന്നു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ സംഘങ്ങൾ പുറപ്പെട്ടിരുന്നു. നായ്ക്കനാലിൽ പാട്ടുരയ്ക്കൽ ദേസം പ്രവേശിക്കുന്നതോടെയാണ് ഫ്ലാഗ് ഓഫ് നടന്നത്. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.
നാലം ഓണ നാളിൽ ആണ് പുലിക്കളി അരങ്ങേറാറുള്ളത്. കേരളത്തിന്റെ തനതായ കലാരൂപമാണ്. പുലിക്കളിയുടെ ഉത്ഭവം 200 വർഷത്തിലേറെ പഴക്കമുള്ളതാണ്. അന്നത്തെ കൊച്ചി മഹാകരാജാവ് രാമവർമ്മ ശക്തൻ തമ്പുരാൻ നാടോടി കല അവതരിപ്പിച്ചതായി പറയുന്നു.പുലികളെ പോലെ ഒരുങ്ങി അവർ കലാരൂപം അവതരിപ്പിച്ചു.
അന്ന് 'പുലിക്കെട്ടികളി' എന്ന് അറിയപ്പെട്ടിരുന്നു, ഇത് നാട്ടുകാർ ആസ്വദിച്ചിരുന്നു. ഇതിൻ്റെ ഓർമയ്ക്കായാണ് തൃശ്ശൂരിൽ പുലിക്കളി നടക്കുന്നത്. സാധാരണയായി പുരുഷന്മാരും കുട്ടികളും ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. 2016 ൽ തൃശൂരിൽ നടന്ന പുലിക്കളിയിൽ 51 അംഗ ടീമിൽ 3 വനിതകളും ആദ്യമായിട്ട് പങ്കെടുത്തു.












Click it and Unblock the Notifications