കുടുംബ കാര്യത്തില്‍ ഇടപെട്ട റിയാസിനെ ജോലിയില്‍ നിന്ന് പുറത്താക്കി; റിന്‍സിയെ കൊന്നത് മുന്‍ വൈരാഗ്യം മൂലം
തൃശൂര്‍: തൃശൂരില്‍ വനിത വ്യാപാരിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പൊലീസ് പറഞ്ഞു. റിന്‍സിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ്. കൊല്ലപ്പെട്ട റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ പ്രതി റിയാസിനെ തുണിക്കടയില്‍ നിന്ന് പറഞ്ഞുവിട്ടത്. പിന്നാലെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ റിന്‍സി ജോലിയില്‍ തിരിച്ചെടുക്കാന്‍ തയ്യാറായിരുന്നില്ല.
ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. റിന്‍സി മക്കളോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് റിയാസ് ആക്രമിച്ചത്. കടയില്‍ നിന്നും മടങ്ങിയ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി റിയാസ് സ്‌കൂട്ടറിന് ഇടിച്ച് വീഴ്ത്തിയ ശേഷം റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരളുകള്‍ അറ്റു. ശരീരത്തില്‍ 30ഓളം വെട്ടുകളാണുള്ളത്.

ആക്രമണം കണ്ട മക്കള്‍ കരഞ്ഞതോടെയാണ് നാട്ടുകാര്‍ ഓടിയെത്തി റിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ഇപ്പോള്‍ ഒളിവിലാണ്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ലഹരി ഗുളികകളും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
തൃശൂര്‍: മനോരോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കിവരുന്ന നൈട്രാസെപാം ഗുളികകളുമായി ചാവക്കാടുന്നിന്നും വെസ്റ്റ് ബംഗാളിലെ ജെയ്പാല്‍ഗിരി രാംറോജ സ്വദേശി പ്രവീണ്‍ എന്ന സന്ദീപിനെ(29)യും, കുന്നംകുളത്തുനിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശി ജല്‍പൈഗുരി ജില്ലയിലെ സൂരജി(30)നെയുമാണ് അറസ്റ്റുചെയ്തത്.
ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രവീണ്‍ എന്നുവിളിക്കുന്ന സന്ദീപിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 350 നൈട്രാസെപാം ഗുളികകളാണ് പോലിസ് കണ്ടെടുത്തത്. മയക്കുമരുന്നിന്റെ പരിധിയില്‍ വരുന്ന നിട്രാസെപം ഗുളികകള്‍ ഒരെണ്ണത്തിന് 200 രൂപ വച്ചാണ് വില്പന നടത്തിയിരുന്നത്. മദ്യത്തിനെക്കാളും കഞ്ചാവിനെക്കാളും ലഹരിയുള്ള ഇത്തരം ഗുളികകള്‍ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന അന്വേഷണത്തിലാണ് പോലീസ്. ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബോബിന്‍ മാത്യുവിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ സിനോജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങളായ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിഷ് , ശരത്ത്, മെല്‍വിന്‍ പ്രദീപ് എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിസി സൂരജിന്റെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ എസ്‌ഐ ഷക്കീര്‍ അഹമ്മദും സംഘവും പെട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ സൂരജിനെ കണ്ടത്. തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ 150 ഗ്രാം കഞ്ചാവും 17 ലഹരി ഗുളികകളും കണ്ടെത്തി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗോപി, ബസന്ത്, എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്ത്, സുജിത്ത് എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications