സാബുവിനെ കുഴിച്ച് മൂടിയത് ജീവനോടെ; ശ്വാസ കോശത്തിൽ മണ്ണിന്റെ അംശം; പോസ്റ്റ് മോർട്ടം റിപ്പോർട്ട്
തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതക വിവരങ്ങളാണ് പുറത്ത് വന്നത്. മരണപ്പെട്ട ബാബുവിന്റെ ശ്വാസ കോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു.
ഒരാളെ ജീവനോടെ കുഴിച്ച് മൂടിയാലാണ് ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുന്നത്. ആ സ്ഥിതിക്ക് ജീവനോടെ ആയിരിക്കാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്.
മദ്യപിച്ച് എത്തി വീട്ടിൽ സ്ഥിരം ബഹളം ഉണ്ടാക്കുന്ന സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം കുഴിച്ചു മൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബു നൽകിയ മൊഴി.

കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി, സഹോദരൻ സാബു കുഴിച്ച് മൂടിയതാകാം എന്ന് പൊലീസ് വിലയിരുത്തൽ. മാർച്ച് 19 - ന് അർദ്ധ രാത്രിയിലാണ് സംഭവം ഉണ്ടായത്. മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ പ്രതി കുഴിച്ചുമൂടുകയായിരുന്നു. ഇതിന് പിന്നാലെ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈ പുറത്ത് കാണുന്ന നിലയിൽ ആയിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു.

രാവിലെ പശുവിനെ കെട്ടാൻ എത്തിയ രണ്ടു പേരാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്. പറമ്പിലെ ഒരു ഭാഗത്ത് മണ്ണ് ഇളകിയ നിലയിലായിരുന്നു. നാട്ടുകാരെ വിളിച്ചു തിരികെ വന്നപ്പോള്‍ നേരത്തെ മാറി കിടന്ന മണ്ണ് തിരികെ ഇട്ടതായി കണ്ടു. സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റി നോക്കിയപ്പോൾ മൃതദേഹത്തിന്റെ കൈ കണ്ടെത്തി. ഈ കയ്യില്‍ ബാബു എന്ന് പച്ച കുത്തിയിരുന്നു. ഉടൻ ഇവര്‍ ചേര്‍പ്പ് പൊലീസില്‍ വിവരം അറിയിച്ചു.

ഉടൻ തന്നെ സംഭവം സ്ഥലത്ത് പോലീസ് എത്തി. വീട്ടുകാരോട് സംസാരിച്ചിരുന്നു. ഈ സമയത്താണ് സഹോദരൻ സാബുവിന്റെ പെരുമാറ്റത്തില്‍ ചില സംശയം തോന്നിയത്. സാബുവിനെ കൂടുതൽ സമയം പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.സാബു തന്നെയായിരുന്നു സഹോദരനെ കൊന്നത്. ശേഷം മൃതദേഹം വീടിന്റെ 300 മീറ്റര്‍ അടുത്തുള്ള പറമ്പിൽ കുഴിച്ച് മൂടി. വീട്ടിൽ മദൃപ്പിച്ച് എത്തുന്ന ബാബു വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. സഹികെട്ടാണ് സഹോദരൻ ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സാബു പൊലീസിൽ മൊഴി നല്‍കിയിരുന്നു.

അതേസമയം, തൃശൂരിലെ ചേലക്കരയിൽ മദ്യപിച്ചു വഴക്കിട്ട മകനെ പിതാവ് വെട്ടി പരിക്കേൽ ഏൽപ്പിച്ചു. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളി തൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത് . ഉടൻ തന്നെ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ സ്ഥിരം വഴക്ക് ഇടുന്ന വ്യക്തിയാണ് ബാലകൃഷ്ണൻ. ഇയാളെ നിരവധി തവണ പൊലീസ് താക്കീത് ചെയ്തിരുന്നു. ബുധനാഴ്ച്ച രാത്രിയും ഇയാൾ വീട്ടിൽ മദ്യപിച്ചാണ് എത്തിയത്. തുടർന്ന് ബാലകൃഷ്ണൻ വീട്ടുകാരുമായി വഴക്കിട്ടു. പിന്നാലെ സഹികെട്ട ബാലകൃഷ്ണന്റെ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. വെട്ടിയതിനറെ ആഘാതത്തിൽ വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications