'രാത്രിയിൽ ബൈക്ക് യാത്ര സുരക്ഷിതമല്ല, കെഎസ്ആർടിസിയിൽ കയറി'; വീട്ടമ്മ നേരിട്ടത് ലൈംഗിക അതിക്രമം
തൃശൂർ: കെഎസ്ആർടിസി ബസിൽ കയറിയ വീട്ടമ്മയ്ക്ക് നേരെ യാത്രക്കാരനിൽ നിന്നും ലൈംഗിക അതിക്രമം. ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം നടന്നത്.
കൊച്ചിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് രാത്രി ബൈക്ക് യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് വീട്ടമ്മ കെഎസ്ആർടിസിയെ ആശ്രയിച്ചത്. ഇന്നലെ പുലർച്ചെ 12.30 നാണ് സംഭവം നടന്നിരുന്നത്. ശല്യക്കാരനെ വീട്ടമ്മ പൊലീസിൽ ഏൽപിച്ചു.
ശേഷം വീട്ടമ്മ മകനോടൊപ്പം ബൈക്കിൽ യാത്ര തുടർന്നു. കൊച്ചിയിൽ നിന്നും ബൈക്കിൽ പോകാനാണ് അമ്മയും മകനും ആലോചിച്ചിരുന്നത്.

എന്നാൽ, രാത്രിയിൽ ബൈക്ക് യാത്ര സുരക്ഷിതം അല്ലാത്തതിനാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അമ്മയെ ബസിൽ കയറ്റിവിട്ടതിന് പിന്നാലെ മകനും തന്റെ ബൈക്കിൽ യാത്ര തുടർന്നിരുന്നു. എന്നാൽ, ചാലക്കുടി ഭാഗത്ത് എത്തിയപ്പോൾ കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ ശല്യം തുടങ്ങിയിരുന്നു. തുടർന്ന് വീട്ടമ്മ കണ്ടക്ടറിനോട് പരാതി പറഞ്ഞിരുന്നു.ടോൾപ്ലാസയിൽ കണ്ടക്ടർ ബസ് നിർത്തി സംഭവം ഹൈവേ പൊലീസിനെ അറിയിച്ചു.

സംഭവത്തിന് പിന്നാലെ പുതുക്കാട് സ്റ്റേഷനിൽ ഇരുവരും എത്തിയിരുന്നു. എന്നാൽ, പൊലീസിന് പരാതി എഴുതി നൽകാൻ ഇരുവരും തയ്യാറായില്ല. തുടർന്ന് ഇരുകൂട്ടരുടെയും വിവരങ്ങൾ ശേഖരിച്ചു ശല്യക്കാരനെ താക്കീതു. സമാനമായ സംഭവം ഇടുക്കി ജില്ലയിലും റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരിയായ പെൺകുട്ടിയോട് കെഎസ്ആർടിസി ബസിൽ വച്ച് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിലായിരുന്നു. കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സിൽ വെച്ച് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയെ ഇയാൾ കയറി പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, കഴിഞ്ഞ മാർച്ച് 5 നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു . കെ എസ് ആര്‍ ടി സി ബസില്‍ അധ്യാപികയ്ക്കാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിരുന്നത്.

തിരുവനന്തപുരം - കോഴിക്കോട് ബസിലാണ് അധ്യാപിക യാത്ര ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബസിൽ ഉറങ്ങി കിടക്കുക്കുകയായിരുന്നു അധ്യാപിക. ഈ സമയത്തായിരുന്നു പിന്നിൽ ഇരിക്കുന്ന യാത്രക്കാരൻ ശല്യപ്പെടുത്തിയത്. തൊട്ട് പിറകിൽ ഇരിക്കുന്ന യാത്രക്കാരന്‍ അധ്യാപികയുടെ ശരീരത്തില്‍ കടന്ന് പിടിക്കുകയായിരുന്നു. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തെത്തിയപ്പോൾ ആയിരുന്നു സംഭവം നടന്നതെന്ന് അധ്യാപിക പറഞ്ഞിരുന്നു.

വിഷയത്തിന് പിന്നാലെ ബസ് കണ്ടക്ടറോട് അധ്യാപിക പരാതി പറഞ്ഞിരുന്നു. എന്നാൽ, ബസ് കണ്ടക്ടർ സംഭവത്തെ വലിയ ഗൗരവമായി എടുത്തില്ല. അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി രംഗത്ത് എത്തിയത്. തനിക്ക് അടുത്ത് യാത്രക്കാരായി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇവർ ഇത് കണ്ടിട്ടിരുന്നു. എന്നാൽ, സംഭവത്തില്‍ ഒരു അക്ഷരം പോലും പ്രതികരിച്ചില്ല. അതിൽ തനിക്ക് ഏറെ വിഷമം തോന്നിയെന്നും അധ്യാപിക വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ഒന്നും പ്രതികരിക്കാത്ത കണ്ടക്ടർക്ക് എതിരെയും കെ എസ് ആർ ടി സി ബസ് ഡ്രെവറിന് എതിരെയും പൊലീസിന് പരാതി നൽകുമെന്നും അധ്യാപിക പറഞ്ഞിരുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്കായി കെ എസ് ആർ ടി സി യെ ആശ്രയിക്കുന്നതെന്നും അധ്യാപിക വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ കെ.എസ്.ആര്‍.ടി.സി ബസിൽ ലൈംഗികാതിക്രമം നേരിട്ട അധ്യാപികയ്ക്ക് പിൻതുണയുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് എത്തിയിരുന്നു. ലൈംഗികാതിക്രമം നേരിടുകയും യുവതിയോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയോട് മന്ത്രി റിപ്പോർട്ട് തേടി. കണ്ടക്ടര്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നീട് ബസ് കണ്ടക്ടറിന് എതിരെ നിയമ നടപടി സ്ഥീകരിച്ചിരുന്നു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications