കാടുകയറി വേട്ടയാടിയാൽ ഇനി കുടുങ്ങും; പിന്നാലെ സ്നിഫര്‍ ഡോഗുകള്‍; തൃശൂരില്‍ ആദ്യമായി
തൃശൂര്‍: പാലപ്പിള്ളിയില്‍ സ്നിഫര്‍ ഡോഗുകള്‍ എത്തി. കാട്ടിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള ദൗത്യവുമായാണ് അതീവ അന്വേഷണ ശേഷിയുള്ള സ്നിഫര്‍ ഡോഗുകള്‍ എത്തിയത്. പാലപ്പിള്ളി വനത്തിനുള്ളിലെയും വനാതിര്‍ത്തികളിലെയും മൃഗവേട്ട, അനധികൃതമായ ചന്ദനത്തടി കടത്തല്‍, കഞ്ചാവ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനാണ് പരിശീലനം നേടിയ രണ്ട് സ്നിഫര്‍ ഡോഗുകള്‍ എത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കുറ്റകൃത്യങ്ങളില്‍ പോലും തെരച്ചില്‍ നടത്തി കണ്ടെത്താന്‍ ശേഷിയുള്ളവയാണ് സ്നിഫര്‍ ഡോഗുകള്‍. തേക്കടി കടുവ സങ്കേതത്തില്‍ വര്‍ഷങ്ങളോളം പരിശീലനം നേടിയ വനവകുപ്പിന്റെ ജെനി, ജൂലി എന്നി രണ്ട് സ്നിഫര്‍ ഡോഗുകളാണ് പാലപ്പിള്ളിയില്‍ എത്തിയത്. തൃശൂര്‍ ജില്ലയില്‍ ആദ്യമായാണ് ഇവര്‍ എത്തുന്നത്. കേരളത്തില്‍ വനംവകുപ്പിന്റെ കീഴില്‍ മൂന്ന് സ്നിഫര്‍ ഡോഗുകളാണ് ഉള്ളത്. അതില്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ടതാണ് ജെനിയും ജൂലിയും.

2015ലാണ് ഇവര്‍ വനംവകുപ്പിന്റെ ഭാഗമാകുന്നത്. ബിഎസ്എഫില്‍ നിന്ന് പരിശീലനം നേടിയ ഡോഗ് ട്രെയിനര്‍ കെ.ആര്.ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്നിഫര്‍ ഡോഗുകളെ പാലപ്പിള്ളിയില്‍ എത്തിച്ചത്. ജി.രഞ്ജിത്ത്, എന്‍.എസ്.സനീഷ് എന്നിവരും സഹായികളായി കൂടെയുണ്ട്. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പ്രേംഷമീറിന്റെ ആവശ്യപ്രകാരമാണ് സ്നിഫര്‍ ഡോഗുകളെ എത്തിച്ചത്.
വന്യമൃഗങ്ങളെ പിടികൂടാന്‍ ഒരുക്കിയിട്ടുള്ള കെണികള്‍, കാട്ടില്‍ കുഴിച്ചുമൂടിയ ചന്ദനത്തടികള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയെല്ലാം പെടുന്നനെ ഡോഗുകള്‍ക്ക് കണ്ടെത്താന്‍ കഴിയും. പന്നികളെ കൊന്നൊടുക്കാനുള്ള പടക്കങ്ങള്‍ കുഴിച്ചുമൂടിയാലും അവയെല്ലാം തെരഞ്ഞുപിടിച്ച് അറിയിക്കാനും ഈ നായ്ക്കള്‍ക്ക് കഴിവുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഡോഗുകളെ പാലപ്പിള്ളി റേഞ്ച് ഓഫീസില്‍ എത്തിച്ചത്. പോലീസിലെ ഡിവൈഎസ്പി റാങ്കിന് തുല്യമായി എസിഎഫ് റാങ്കാണ് സ്നിഫര്‍ ഡോഗുകള്‍ക്ക്.
ഇക്കാലയളവില്‍ നിര്‍ണ്ണായകമായ 14 കേസുകള്‍ തെളിയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതോടെയാണ് സ്നിഫര്‍ ഡോഗുകള്‍ വനംവകുപ്പിന്റെ ഉന്നത പദവിയിലെത്തിയത്. കാടുകയറി വേട്ടയാടിയവര്‍ തെളിവുകള്‍ ഉപേക്ഷിച്ചു പോയിട്ടുണ്ടെങ്കില്‍ അവരുടെയരികില്‍ മണത്തെത്തും ജെനിയും ജൂലിയും. വേട്ടക്കാരുടെ ഉറക്കം കെടുത്താന്‍ പാലപ്പിള്ളി മേഖലയിലെ കാടുകയറാനുള്ള ഒരുക്കത്തിലാണ് സ്നിഫര്‍ ഡോഗുകള്‍.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications