കുടുംബവഴക്ക്; മാളയിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ 27കാരനായ മകൻ പോലീസ് കസ്റ്റഡിയിൽ
തൃശൂർ: മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. വടമ സ്വദേശി വലയികത്ത് ഷൈലജ ( 52 ) ആണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ ( 27 ) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വഴക്കിനെ തുടർന്ന് ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
വെട്ടേറ്റതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഷൈലജയെ അയൽവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മാളയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈലജയെ രക്ഷിക്കാനായില്ല. 10. 20 ഓടെ മരണം സ്ഥിരീകരിച്ചു. ഹാദിലിന് മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. പോലീസ് സ്ഥലത്തേക്ക് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

അതേ സമയം, കൊല്ലത്ത് കൈകഴുകാൻ വെള്ളം കോരി നൽകിയില്ലെന്ന് പറഞ്ഞ് അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിലായി. കൊല്ലം കടയ്ക്കലാണ് സംഭവം, കോട്ടയ്ക്കൽ സ്വദേശിനി കുലുസം ബീവിയുടെ ഇടത് കയ്യാണ് ആണ് മകൻ വിറക്് കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മാതാവ് നൽകിയ പരാതിയിൽ മകൻ നാസറുദ്ദീനെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications