കെ സ്വിഫ്റ്റ് ഇടിച്ചല്ല തമിഴ്നാട് സ്വദേശി മരിച്ചത്; സി.സി.ടി.വി ദൃശ്യങ്ങൾ കെഎസ്ആർടിസിയ്ക്ക് തുണയായി
തൃശ്ശൂർ: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്നുളള സി സി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
വാനിടിച്ച ഉടൻ തന്നെ പരസ്വാമി നിലത്ത് വീണിരുന്നു. ഇതിന് പിന്നാലെ വന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് ഇടിച്ച് മരിച്ചെന്ന് തരത്തിലുള്ള വാർത്തകളാണ് ഇക്കഴിഞ്ഞ മണിക്കൂറുകൾക്ക് മുൻപ് പുറത്തു വന്നിരുന്നത്.

എന്നാൽ, സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം കെ. സ്വിഫ്റ്റ് ബസ് ഇടിച്ച് അല്ല തമിഴ്നാട് സ്വദേശി മരിച്ചതെന്ന് വ്യക്തമായി. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമി (55) ആണ് അപകടത്തിൽ മരിച്ചത്. തൃശ്ശൂർ കുന്നംകുളത്ത് ആണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കടയില്‍ നിന്നും ചായ വാങ്ങാൻ എത്തിയതായിരുന്നു പരസ്വാമി. റോഡ് മുറിച്ച് കടക്കുന്നിതിനിടെ ആണ് അപകടമുണ്ടായത്. അപകട ശേഷം ബസ് നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് കണ്ടു നിന്ന ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
കെ.സ്വിഫ്റ്റ് ബസിൽ കഞ്ചാവ് കടത്താന്‍ ശ്രമം; ബംഗാള്‍ സ്വദേശി പിടിയില്‍
കല്‍പ്പറ്റ: കെ എസ് ആര്‍ ടി സിയുടെ സിഫിറ്റ് ബസിൽ കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളെ ആണ് പൊലീസ് പിടി കൂടിയത്. വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ ആയിരുന്നു ഇയാളിൽ നിന്നും കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞത്. പരിശോധനയിൽ 800 ഗ്രാം കഞ്ചാവ് പിടികൂടി.
സ്വിഫ്റ്റ് ബസിന്റെ കന്നി യാത്രയിൽ ആയിരുന്നു ലഹരി മരുന്ന് കടത്താന്‍ അനോവര്‍ ശ്രമിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ വിആര്‍ ബാബുരാജ് സുരേഷ് വെങ്ങാലി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജീവ് ഒ കെജോബിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
അതേസമയം, കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടിരുന്നു. ലോറിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. കെഎസ് 042 എന്ന ബസാണ് അപകടത്തിൽപെട്ടത്. കോട്ടയ്ക്കലിന് അടുത്ത് വച്ചായിരുന്നു അപകടം.
തടി കയറ്റി പോകുകയായിരുന്ന ലോറിയെ കയറ്റത്തിൽ മറി കടക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം പറ്റിയത്. സംഭവത്തിൽ ബസിന്റെ ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞിരുന്നു. ഇതിന് പിറമെ ബസിന്റെ മുൻ വശത്തുളള ഗ്ലാസിന്റെ ഇടത് ഭാഗവും പൊട്ടിയിട്ടുണ്ട്. അതേസമയം, യാത്രക്കാർക്ക് പരിക്കുകൾ പറ്റിയിരുന്നില്ല.
എന്നാൽ, ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ 24 മണിക്കൂറിന് ഉളളിൽ തന്നെ രണ്ട് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിലായിരുന്നു. ഈ അപകടത്തിന് പിന്നാലെ ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ ബസിന്റെ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച ചെറുതല്ല എന്ന് വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 11 ആം തീയതിയും തെട്ട് പിറ്റേ ദിവസം ഏപ്രിൽ 12 ആം തീയതി ബസ് അപകടത്തിൽപെടുകയായിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന സെമി സ്ലീപ്പർ നോൺ എ സി ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്. സ്വകാര്യ ബസ് തിരുവനന്തപുരം ഡീലക്സ് ബസിൽ ഉരസി പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ചാണ് അപകടം സംഭവിച്ചത്. എന്നാൽ, യാത്രക്കാർക്ക് മറ്റ് പരിക്കുകൾ ഒന്നും സംഭവിച്ചിരുന്നില്ല.
അതേസമയം , ആദ്യ സർവീസ് നടത്തിയ കെ. സ്വിഫ്റ്റും അപകടത്തിൽപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ബസ് ആയിരുന്നു ഇത്. കല്ലമ്പലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. ബസ്സിന് എതിരെ വന്ന ലോറി ഉരസുകയായിരുന്നു.












Click it and Unblock the Notifications