പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞു; 3 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു
തൃശൂർ: തൃശൂർ ജില്ലയിലെ ആനാവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായത്. ആകെ നാല് പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. ഒരാൾ നീന്തിക്കരയ്ക്ക് കയറി. വാണിയമ്പാറ പൊട്ടിമടയ്ക്ക് സമീപം കൊള്ളിക്കാട് നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് വിവരം.
രക്ഷപ്പെട്ട യുവാവ് അവശനിലയിൽ ആയത് കൊണ്ട് തന്നെ കൂടെ ഉള്ള ആളുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.
കാണാതായവർക്കായി നാട്ടുകാരും പോലീസും ചേർന്ന് തിരച്ചില്‍ നടത്തുന്നു.













Click it and Unblock the Notifications