ടിഎന്‍ടി ചിട്ടിതട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽത്തപ്പുന്നു!!
തൃശൂര്‍: 100 കോടിയിലധികം രൂപയുടെ ടി എന്‍ ടി ചിട്ടി തട്ടിപ്പുകേസില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. നാലായിരം ഇടപാടുകാരെ വഞ്ചിച്ച് 100 കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിയത്. സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും പോലീസിനു ഇതുവരെ തട്ടിപ്പു നടത്തിയ സംഖ്യയുടെ കൃത്യമായ കണക്കെടുക്കാനായിട്ടില്ല. എന്നാല്‍ പരാതികള്‍ പ്രവഹിക്കുന്നതുകൊണ്ടാണ് ഇതെന്ന് പോലീസ് പറയുന്നു. മിക്ക റൂറല്‍ സ്റ്റേഷനുകളിലും നൂറിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.
അടച്ചുപൂട്ടി 44 ശാഖകളില്‍ പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് പോലീസ്. ഇടപാടുകാരില്‍ നിന്നു തുക പിരിച്ച ശേഷം ചിട്ടിപ്പണം കൊടുക്കാതെ മുങ്ങിയെന്നാണ് പരാതി. കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത പാവറട്ടി പോലീസ് പ്രതികള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസിറക്കി. കമ്പനി ഉടമകള്‍ രാജ്യംവിടുന്നതു തടയാന്‍ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുമെന്നും പോലീസ് അറിയിച്ചു.

എന്നാല്‍ രണ്ടുകോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന വ്യവസ്ഥ നടപ്പായിട്ടില്ലെന്നും ആരോപണമുണ്ട്. പ്രത്യേക അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിക്കുമെന്ന് ഉന്നത പോലീസ് നേതൃത്വം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് സംഘത്തിനു അന്വേഷണം ഇന്നു കൈമാറിയേക്കും.
യും പ്രോമിസറി നോട്ടുകളുടെയും ഒറിജിനല്‍ രേഖകള്‍ ഗുരുവായൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ കൊണ്ടുപോകുമ്പോള്‍ കെട്ടുകള്‍ നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളിലാണ് തട്ടിപ്പുകള്‍ കൂടുതലും നടന്നത്. 2012 ലാണ് കമ്പനി ഇരിങ്ങാലക്കുടയിലെ ഓഫീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള കൂടുതൽ നാട്ടുവർത്തമാനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications