തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിഎന്‍ടി ചിട്ടിതട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽത്തപ്പുന്നു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 100 കോടിയിലധികം രൂപയുടെ ടി എന്‍ ടി ചിട്ടി തട്ടിപ്പുകേസില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. നാലായിരം ഇടപാടുകാരെ വഞ്ചിച്ച് 100 കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിയത്. സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും പോലീസിനു ഇതുവരെ തട്ടിപ്പു നടത്തിയ സംഖ്യയുടെ കൃത്യമായ കണക്കെടുക്കാനായിട്ടില്ല. എന്നാല്‍ പരാതികള്‍ പ്രവഹിക്കുന്നതുകൊണ്ടാണ് ഇതെന്ന് പോലീസ് പറയുന്നു. മിക്ക റൂറല്‍ സ്‌റ്റേഷനുകളിലും നൂറിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.

<strong>യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!! കിസാന്‍ ശക്തി കാര്‍ഡ് അവതരിപ്പിക്കും, നുക്കര്‍ സഭ മുതല്‍ ചലോ വാര്‍ഡ് വരെ...രാഹുലിന് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്!!</strong>യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!! കിസാന്‍ ശക്തി കാര്‍ഡ് അവതരിപ്പിക്കും, നുക്കര്‍ സഭ മുതല്‍ ചലോ വാര്‍ഡ് വരെ...രാഹുലിന് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്!!

അടച്ചുപൂട്ടി 44 ശാഖകളില്‍ പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് പോലീസ്. ഇടപാടുകാരില്‍ നിന്നു തുക പിരിച്ച ശേഷം ചിട്ടിപ്പണം കൊടുക്കാതെ മുങ്ങിയെന്നാണ് പരാതി. കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത പാവറട്ടി പോലീസ് പ്രതികള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസിറക്കി. കമ്പനി ഉടമകള്‍ രാജ്യംവിടുന്നതു തടയാന്‍ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുമെന്നും പോലീസ് അറിയിച്ചു.

tnt

എന്നാല്‍ രണ്ടുകോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന വ്യവസ്ഥ നടപ്പായിട്ടില്ലെന്നും ആരോപണമുണ്ട്. പ്രത്യേക അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിക്കുമെന്ന് ഉന്നത പോലീസ് നേതൃത്വം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് സംഘത്തിനു അന്വേഷണം ഇന്നു കൈമാറിയേക്കും.

 <strong>തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവ് ഉടനിറങ്ങും!!</strong></a><a href= " title=" തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവ് ഉടനിറങ്ങും!! " /> തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവ് ഉടനിറങ്ങും!!

യും പ്രോമിസറി നോട്ടുകളുടെയും ഒറിജിനല്‍ രേഖകള്‍ ഗുരുവായൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ കൊണ്ടുപോകുമ്പോള്‍ കെട്ടുകള്‍ നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളിലാണ് തട്ടിപ്പുകള്‍ കൂടുതലും നടന്നത്. 2012 ലാണ് കമ്പനി ഇരിങ്ങാലക്കുടയിലെ ഓഫീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള കൂടുതൽ നാട്ടുവർത്തമാനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...

Thrissur
English summary
Thrissur TNT chit fund fraud: Police still groping in the dark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X