തൃശൂരില്‍ ഓട വൃത്തിയാക്കാനിറങ്ങിയവര്‍ക്ക് ലഭിച്ചത് ലക്ഷങ്ങള്‍ വിലയുള്ള 'സാധനം': പക്ഷേ, വിറ്റാൽ പണികിട്ടും
തൃശൂര്‍: മഴക്കാലത്തിന് മുമ്പ് നഗരത്തിലെ കാനകളും ഓടകളും വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു പൊതികണ്ട് ഞെട്ടി. നാല് കിലോ കഞ്ചാവ് അടങ്ങുന്ന ഒരു കെട്ടാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. മാലിന്യം പ്രതീക്ഷിച്ച തൊഴിലാളികള്‍ ഇങ്ങനെ ഒരു പൊതി കിട്ടിയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും. തൃശൂര്‍ കുന്നംകുളത്തെ കാനയിലിറങ്ങിയ തൊഴിലാളികള്‍ക്കാണ് കഞ്ചാവ് പൊതി ലഭിച്ചത്,.
കുറുക്കന്‍ പാറ ബേബി മെമ്മോറിയല്‍ മില്‍ ഹാള്‍ റോഡരികിലെ താഴ്ച്ചയുള്ള സ്ഥലത്ത് സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിച്ചിരുന്ന മാലിന്യ കുഴിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. തൂക്കി നോക്കിയപ്പോള്‍ നാല് കിലോയുടെ അടുത്തുവരും. മാലിന്യത്തിന്റെ കൂട്ടത്തില്‍ രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ വലിയ ഡബ്ബകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഗ്രാം കണക്കിന് തൂക്കി വില്‍ക്കാന്‍ സാധിക്കുന്ന ചെറിയ ത്രാസും ഇതിനോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ദിവസം പോലും പഴക്കമില്ലാത്ത വിധത്തിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ നനവ് ഈ കവറിന് മുകളിലുണ്ടായിരുന്നു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിച്ച ശേഷം അവരെത്തി മഹസ്സര്‍ തയ്യാറാക്കി കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തു. ഇതിന് വിപണയില്‍ രണ്ട് ലക്ഷം രൂപവരെ വില ലഭിക്കുമെന്നാണ് എക്‌സൈസ് അറിയിച്ചിരിക്കുന്നത്. കുറക്കന്‍ പാറ കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ലോബി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ലോബിയുടെതാണ് പിടിച്ചെടുത്ത കഞ്ചാവെന്നാണ് എക്‌സൈസ് നിഗമനം.
വാര്‍ഡ് കൗണ്‍സിലര്‍ സനല്‍കുമാര്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്റെ എന്നിവരുടെ നേതൃത്വത്തില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സെക്ടര്‍ എ മോഹന്‍ദാസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ വര്‍ഗ്ഗീസ്, പി എസ് സജീഷ് എന്നിവരും ശുചീകരണ വിഭാഗം ജീവനക്കാരും ഹരിത കര്‍മ്മ സേനാംഗങ്ങളും നാട്ടുകാരായ ചുമട്ടുതൊഴിലാളികളും ചേര്‍ന്നാണ് മാലിന്യം നീക്കം ചെയ്തത്.












Click it and Unblock the Notifications