Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുമിച്ച് കഴിഞ്ഞു ഇരുവരും;ഒടുവിൽ വിവാഹത്തെ ചൊല്ലി വഴക്ക്;പെൺകുട്ടിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടു

തൃശ്ശൂർ : വിവാഹത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തിനിടെ പെൺകുട്ടിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടു. സംഭവത്തിൽ പ്രതിയായ കാവീട് സ്വദേശി അര്‍ഷാദ് പോലീസ് പിടിയിലായി. മുനമ്പം സ്വദേശിയായ 22 കാരിയെ ആണ് ഇയാൾ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടത്. സംഭവത്തിൽ പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിലാണ് അർഷാദ് തള്ളിയിട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു.

പ്രതിയായ അർഷാദും 22 കാരിയും 20 ദിവസമായി ഒന്നിച്ച് കഴിയുകയായിരുന്നു. ഭർത്താവിനെയും തന്റെ രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് യുവതി അർഷാദിനൊപ്പം പോയത്. ഇതിന് പിന്നാലെയായിരുന്നു സംഭവം.

crime

പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിൽ നിന്നും അർഷാദ് പിന്മാറിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ച് രണ്ടു പേരും തമ്മിൽ തർക്കമുണ്ടായതായും പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ഏഴര മണിയോടെ കുന്നംകുളം നഗരത്തിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രണ്ടുപേരും കാറിൽ ഒന്നിച്ചാണ് കുന്നംകുളത്തേക്ക് വന്നത്. സഞ്ചരിച്ച കാറിൽ നിന്ന് ഇറങ്ങിയതിനു ശേഷവും രണ്ടുപേരും തമ്മിൽ സംസാരം തുടർന്നിരുന്നു. ഇതിന് പിന്നാലെ വീണ്ടും കാറിലേക്ക് കയറാൻ യുവതി ശ്രമിച്ചിരുന്നു. ശേഷം, കാറിന്റെ ഡോറിൽ പിടിച്ചു തൂങ്ങി നിന്നു. എന്നാൽ, ഏകദേശം 100 മീറ്റർ വേഗത്തിൽ കാർ സഞ്ചരിച്ചിരുന്നു. പിന്നാലെ, ഡോറിൽ തൂങ്ങി നിന്ന യുവതിയെ കാറിൽ നിന്നും തള്ളിയിട്ടു.

കാറിന്റെ വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയുന്ന രീതിയി ആയിരുന്നു അർഷാദിന്റെ അഭ്യാസ പ്രകടനം. ഇത്തരത്തിൽ കാർ ഓട്ടിച്ചിരുന്ന അർഷാദ് വേഗത കൂട്ടിയും കുറയ്ക്കുകയും ചെയതിലൂടെ പെണകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് പോലീസ് പറയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയത്.

സംഭവം കണ്ടു നിന്ന നാട്ടുകാർ ഉടൻ തന്നെ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് യുവതിയോട് ആശുപത്രിയിൽ എത്തിയതിന് ശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞു. താൻ അർഷാദുമായി അടുപ്പത്തിലാണെന്നും സ്ത്രീ വെളിപ്പെടുത്തി.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

Recommended Video

cmsvideo
    മഴക്കെടുതിയിൽ മരണം 5 കടന്നു. അപകട മുന്നറിയിപ്പ് | *Weather

    അതേസമയം, ലഹരി മരുന്നുകൾ അർഷാദ് ഉപയോഗിക്കുമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഞ്ചാവിന് അടിമയാണെന്നും പോലീസ് പറയുന്നുണ്ട്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂർ കാവീട് നിന്നും അർഷാദിനെ പോലീസ് പിടികൂടുകയായിരുന്നു. യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അർഷാദിനെതിരെ വധ ശ്രമത്തിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത് .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+