വാഹനപരിശോധന: കോലഴിയില്‍നിന്ന് ലക്ഷങ്ങള്‍ പിടികൂടി, പിടിയിലായത് മലപ്പുറം സ്വദേശികള്‍!
മുളങ്കുന്നത്തുകാവ്: കോലഴിയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടിച്ചെടുത്തത് 15,66,000 രൂപ. മലപ്പുറം സ്വദേശികളായ യുവാക്കളേയും വാഹനവും വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശികളായ കണ്ടന്‍പാടി നെല്ലികുത്ത് അബ്ദുള്‍സലാം(42), ചക്കിപറമ്പില്‍ ഷറഫുദ്ദീന്‍ (36) എന്നിവരാണ് പിടിയിലായത്.
രേഖകളില്ലാതെ നികുതി വെട്ടിച്ച് കടത്തിയ പണമാണെന്നാണ് പ്രാഥമിക നിഗമനം. ചെട്ടിയങ്ങാടി ചിറ്റിലപ്പിള്ളി ഹാര്‍ഡ്‌വെയര്‍ ഉടമ സോണി തോമസ് നല്‍കിയ പണമാണിതെന്ന് പ്രതികള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കെഎ 03 എ ബി 9756 ടൊയാട്ട എറ്റിയോസ് കാറാണ് കസ്റ്റഡിയിലെടുത്തത്.

പരിശോധനയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ അറകളോടുകൂടിയ സഞ്ചിയില്‍ അടുക്കിവച്ച രണ്ടായിരത്തിന്റെ നോട്ടുകളാണ് കണ്ടെത്തിയത്. എസ്ഐ ഡി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസുകാരായ ജോഷി കെ എല്‍., അരുണ്‍ കെഎം, അനീഷ് എസ്, മനോജ് എന്നിവരാണ് പണം പിടികൂടിയത്.












Click it and Unblock the Notifications