തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേന്ദ്രനെ 'വെട്ടി' തുഷാര്‍ തൃശൂരിലേക്ക് ? മത്സരിച്ചാല്‍ തുഷാറിന് നഷ്ടമാകുന്നത് സ്ഥാനംം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ബിജെപിയുടെ 'എ' ക്ലാസ് സീറ്റായി പരിഗണിക്കപ്പെടുന്ന തൃശൂരില്‍ ബിഡിജെഎസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ? ഏവരും ഉറ്റുനോക്കുന്നത് അതാണ്. തുഷാര്‍ മത്സരത്തിനിറങ്ങിയാല്‍ എസ്എന്‍ഡിപിയുടെ സ്ഥാനം രാജിവെക്കണമെന്ന് അച്ഛനും എസ്എന്‍ഡിപിയുടെ 'പോപ്പു'മായ വെള്ളാപ്പള്ളി അവസാനവാക്കായി പറഞ്ഞു കഴിഞ്ഞു. വാക്കു മാറുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

<strong>അഴീക്കലില്‍ തീപിടിച്ച കപ്പല്‍ തുറമുഖതീരത്തേക്ക് മാറ്റുന്നു: തെളിവുനശിപ്പിക്കാനെന്ന് നാട്ടുകാര്‍</strong>അഴീക്കലില്‍ തീപിടിച്ച കപ്പല്‍ തുറമുഖതീരത്തേക്ക് മാറ്റുന്നു: തെളിവുനശിപ്പിക്കാനെന്ന് നാട്ടുകാര്‍

തിരുവനന്തപുരം കഴിഞ്ഞാല്‍ പത്തനംതിട്ടയും തൃശൂരും പാലക്കാടുമാണ് ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങള്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെപി ശ്രീശനായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി. സിപിഐയിലെ സിഎന്‍. ജയദേവന്‍ 3,89,209 വോട്ട് നേടി വിജയിച്ചു. 3,50,982 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ കെ പി ധനപാലനായിരുന്നു തൊട്ടടുത്ത എതിരാളി.

 തൃശൂരിലെ വിജയം

തൃശൂരിലെ വിജയം

ഇരുമുന്നണികളെയും ഞെട്ടിച്ച് കോഴിക്കോട് നിന്നെത്തിയ കെപി ശ്രീശന്‍ 1,02,681 വോട്ടുകള്‍ ബിജെപിക്കായി നേടി. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിലും ബിഡിജെഎസിന്റെ പിന്തുണ ലഭിച്ച ബിജെപി വോട്ടുബലം ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. ബിഡിജെഎസിന്റെ പിന്തുണക്കൊപ്പം ബിജെപിക്ക് മണ്ഡലത്തില്‍ വളര്‍ന്നുവന്ന സ്വാധീനവുമാണ് വോട്ട് ശതമാനം ഇരട്ടിയായി വര്‍ധിക്കാനിടയാക്കിയത്. അതിന്റെ പ്രതിഫലനമെന്ന നിലക്ക് കഴിഞ്ഞ തൃശൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണി സ്ഥാനാര്‍ഥികളെയും തോല്പിച്ച് ആറുസീറ്റുകള്‍ ബിജെപി നേടുകയും ചെയ്തു.

 കടുത്ത മത്സരം

കടുത്ത മത്സരം



മൂന്ന് മുന്നണികളും തമ്മില്‍ ഇക്കുറി തൃശൂരില്‍ ശക്തമായ അങ്കം നടക്കുമെന്നായിരുന്നു പ്രതീക്ഷ. ശബരിമല സമരത്തിലടക്കം ബി.ജെ.പിയുടെ ജനകീയ മുഖമായി മാറിയ കെ. സുരേന്ദ്രന്‍ മത്സരിക്കുമെന്ന് പ്രതീക്ഷയിയായിരുന്നു പാര്‍ട്ടി അണികളില്‍ ഭൂരിഭാഗത്തിനും. അതിനിടെയാണ് എന്‍.ഡി.എ യിലെ ധാരണയനുസരിച്ച് ബി.ഡി.ജെ.എസിന് തൃശൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ ബി.ജെ.പി. നേതൃത്വം തീരുമാനിച്ചത്. കെ. സുരേന്ദ്രനായി പാര്‍ട്ടി അണികള്‍ രഹസ്യമായി പ്രവര്‍ത്തനം തുടങ്ങിയ മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പിള്ളി സ്ഥാനാര്‍ഥിയായപ്പോള്‍ മണ്ഡലത്തില്‍ അത് എങ്ങിനെ പ്രതിഫലിപ്പിക്കുമെന്ന് പറയാറായിട്ടില്ല. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുഷാറിന്റെ സ്ഥാനാര്‍ഥിത്വത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തുവന്നെങ്കിലും പുത്ര സ്‌നേഹം പലതവണ തെളിയിച്ചതാണ്.

 തുഷാറിന് പിന്തുണയോ?

തുഷാറിന് പിന്തുണയോ?

എസ്.എന്‍.ഡി.പി. യോഗം ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയും രംഗത്തിറങ്ങില്ലെന്ന് പ്രസ്താവിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ തുഷാറിന് മുഴുവന്‍ പിന്തുണയും ഉറപ്പിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കാനിടയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളില്‍ നിന്നായി രണ്ടരലക്ഷത്തോളം വോട്ട് നേടിയ പാര്‍ട്ടി ഇത്തവണ മൂന്നരലക്ഷമായി വോട്ട് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രിസ്ഥാനം!!

തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രിസ്ഥാനം!!

ബി.ജെ.പി. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ തുഷാറിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് ബി.ജെ.പി. കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളി നടേശന് ഉറപ്പ് നല്‍കയതായും സൂചനയുണ്ട്. കെ. സുരേന്ദ്രന്റെ സ്ഥാനത്ത് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ പോരിനിറങ്ങുകയാണെങ്കില്‍ ബി.ജെ.പിയുടെ സാമുദായിക കണക്കില്‍ മാറ്റമില്ല. എന്നാല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ പിന്തുണ കൂടുതല്‍ ലഭിക്കുക തുഷാറിനാകും. അതേസമയം സുരേന്ദ്രനായി സകലതും മറന്ന് തെരഞ്ഞെടുപ്പില്‍ നിറയുന്ന ബി.ജെ.പി. അണികളുടെ പിന്തുണ മുഴുവന്‍ തുഷാറിന് ലഭിക്കുമോ എന്നത് കണ്ടറിയണം.

Thrissur
English summary
Thushar vellappally may get candidture in thrissur?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X