Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലിക്കണ്ണിയില്‍ പുലിയിറങ്ങി: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി ആടിനെ കൊന്നു: നാട്ടുകാര്‍ ഭീതിയില്‍

തൃശൂര്‍: പുതുക്കാട് പാലപ്പിള്ളി പുലിക്കണ്ണിയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി ആടിനെ കൊന്നു.പുലിക്കണ്ണി കൊച്ചുപുരക്കല്‍ മാത്യുവിന്റെ ആടിനെയാണ് കൊന്നത്.ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെയാണ് പുലി പിടിച്ചത്.കൂടിന് സമീപത്തുവച്ചാണ് പുലി ആടിനെ കൊന്നു തിന്നത്.നാലു വര്‍ഷം പ്രായമായ ആടിന്റെ രണ്ടു കുട്ടികള്‍ പുലിയില്‍ നിന്ന് രക്ഷപ്പെട്ടു. ശബ്ദംകേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും പുലി രക്ഷപ്പെട്ടു.

സമീപത്തെ വീടിന്റെ പുറത്തുള്ള ഉപയോഗശൂന്യമായ ശുചി മുറിയില്‍ പുലി കയറിയതായി കണ്ടെത്തി.ആടിന്റെ ചോര ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയിട്ടുണ്ട്.ആടിനെ കൊന്നതിനുശേഷം പുലി സമീപത്തെ വീട്ടിലെ പട്ടിയെ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതുന്നു.പട്ടികൂടിന് സമീപത്തും ആടിനെ കൊന്നുതിന്ന സ്ഥലത്തും പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.ചുറ്റിലും വീടുകളുള്ള പ്രദേശത്താണ് പുലിയിറങ്ങിയത്.

25-tiger-15408

ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.കഴിഞ്ഞ ഞായറാഴ്ച പുലിക്കണ്ണി ജുമാ മസ്ജിദിന് സമീപം നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. സമീപത്തെ കാട്ടില്‍ നിന്നോ, പുഴയിലൂടെ നീന്തിയോ ആകാം പുലി ജനവാസകേന്ദ്രത്തില്‍ എത്തിയതെന്നാണ് കരുതുന്നത്.ആടിനെ കൊന്ന സ്ഥിതിക്ക് ഇനിയും പുലി വരാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+