പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുതെന്ന് പറഞ്ഞവന്; ഒടുവില്‍ അകത്തായത് പീഡനക്കേസില്‍, ട്രോള്‍ മഴ
തൃശൂര്‍: ടിക്ക് ടോക്ക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന വിഘ്നേഷ് കൃഷ്ണയെ ( അമ്പിളി ) പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതത് ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ കേട്ടത്. വിവാഹവാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
അറസ്റ്റിന് പിന്നാലെ വിഘ്നേഷിന്റെ പഴയ വീഡിയോകളും പോസ്റ്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുതെന്ന് വൈറലായ വീഡിയോ വരെ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുകയാണ്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്- ചിത്രങ്ങള്‍

വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് അമ്പിളിലെ പൊലീസ് പിടികൂടുന്നത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.

നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ അകത്താക്കിയത്. കേസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് മനസിലാക്കിയ അമ്പിളി വിദേശത്ത് കടന്നുകളയാനും ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് ഒരുക്കിയ കെണിയില്‍ അമ്പിളി കുടുങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടക്കാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു ഇയാള്‍. ഇത് മനസിലാക്കിയ പൊലീസ് പാസ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് കള്ളക്കഥ പറഞ്ഞ് കെണിയിലാക്കുകയായിരുന്നു. പാസ്പോര്‍ട്ട് വന്നു എന്ന വിവരം അറിയിക്കാന്‍ പിതാവിന്റെ അടുത്തേക്ക് പോകുന്നതിനിടെ പൊലീസ് അമ്പിളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടിയുമായി വിഘ്നേഷ് അടുക്കുന്നത്. ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് എല്ലാ തുറന്നുപറയുകയായിരുന്നു.

അതേസമയം, വിഘ്നേഷ് പീഡനക്കേസില്‍ അറസ്റ്റിലായ വിവരം പുറത്തറിഞ്ഞതോടെ പഴയ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങി. വിഘ്നേഷിന്റെ ഏറ്റവും വൈറലായ പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത് എന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്.

ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഒരു വീഡിയോ ഉണ്ടായിരുന്നു. നിനക്ക് വീട്ടില്‍ അമ്മയും പെങ്ങളും ഇല്ലേ എന്ന് ചോദിക്കുന്ന വീഡിയോ ആയിരുന്നു അത്. ഇതും ട്രോളുകളായി ഇപ്പോള്‍ പ്രചരിക്കുകയാണ്.
ട്രെൻഡിയായി പവിത്ര ലക്ഷ്മി- ചിത്രങ്ങൾ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications