തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലിന്റെ മക്കളുടെ കടലോളം ആവലാതികള്‍ കേട്ട് ടിഎന്‍ പ്രതാപന്‍; എല്ലാം കേട്ടും അവരില്‍ ഒരാളായി കൂടെ നിന്നും മുനക്കക്കടവ് ഫിഷിംഗ് ലാന്റില്‍ സ്ഥാനാര്‍ത്ഥി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കടലിന്റെ മക്കള്‍ക്ക് പറയാനുള്ളത് കടലോളം ആവലാതികളായിരുന്നു. എല്ലാം കേട്ടും അവരില്‍ ഒരാളായി കൂടെ നിന്നും ടി.എന്‍ പ്രതാപന്റെ വോട്ടഭ്യര്‍ത്ഥന. മുനക്കക്കടവ് ഫിഷിംഗ് ലാന്റില്‍ സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ ബോട്ടില്‍ നിന്നും മീന്‍ ഇറക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍.സ്ഥാനാര്‍ത്ഥിയെ കണ്ടതോടെ പണി നിര്‍ത്തി അടുത്തെത്തി തങ്ങളുടെ ആവലാതികള്‍ ബോധിപ്പിച്ചപ്പോള്‍ എല്ലാം കേട്ടുനിന്നു അവരിലൊരാളായി കൂടെ കൂടി.

<strong>യുപിയില്‍ 42 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് പ്രതീക്ഷ.... കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വിജയസാധ്യത</strong>യുപിയില്‍ 42 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് പ്രതീക്ഷ.... കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വിജയസാധ്യത

ഈസ്റ്റര്‍ തലേ ദിവസമായതിനാല്‍ മീനിന് നല്ല ആവശ്യക്കാരുണ്ടാവുമെന്നതിനാല്‍ ലേലം വിളിക്കുന്ന സ്ഥലത്തും നല്ല തിരക്കായിരുന്നു. അവരുടെ അടുത്തെത്തി സ്ഥല സൗകര്യം കൊണ്ട് വീര്‍പ്പുമുട്ടുന്നവരുടെ പ്രശ്‌നം കേട്ട് ഫിഷിംഗ് ലാന്റ് നടന്നുകണ്ടു.നൂറുകണക്കിന് ബോട്ടുകളും നിരവധി വള്ളങ്ങളും മത്സ്യവിപണനം നടത്തുന്ന ഫിഷ്‌ലാന്‍ഡിങ് സെന്ററില്‍ മൂന്നോ നാലോ ബോട്ടുകളോ വള്ളങ്ങളോ കെട്ടുവാനുള്ള സൗകര്യം മാത്രമാണ് നിലവിലെ പ്ലാറ്റ്‌ഫോമിനുള്ളത്.

TN Prathapan

ബാക്കിയുള്ളവ ഒന്നിനോടൊന്ന് ചേര്‍ത്ത് കെട്ടിവേണം മത്സ്യം ഇറക്കാന്‍. അഞ്ചും ആറും ബോട്ടുകള്‍ താണ്ടി മത്സ്യം ഇറക്കുന്നത് ദുരിതമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനെ ചൊല്ലി മത്സ്യതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നതും പതിവാണ്. സ്വകാര്യവ്യക്തിയില്‍ നിന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ലഭ്യമാക്കിയിട്ടുള്ള സ്ഥലത്ത് പ്ലാറ്റ്‌ഫോം പണിതാല്‍ മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് ഒരു പരിധി വരെ പരിഹാരം കാണാനാവുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ബോട്ടില്‍ കയറി തൊഴിലാളികളുടെ സങ്കടങ്ങളും കേട്ടു. നോട്ട് നിരോധനവും ജി.എസ്ടി അടക്കമുള്ളവ വരുത്തിയ ആഘാതത്തില്‍ നിന്നും അവരിപ്പോഴും മുക്തരായിട്ടില്ല. മാറ്റത്തിനായി ഇത്തവണ വോട്ട് പ്രതാപനു തന്നെ എന്നായിരുന്നു മത്സ്യ തൊഴിലാളികള്‍ ഉറപ്പിച്ചു പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, സി.എച്ച് റഷീദ്, പി.കെ ഷാഹുല്‍ഹമീദ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു പരസ്യ പ്രചാരണത്തിന്റെ തലേദിവസമായ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് വാടാനപ്പള്ളി മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചുകൊണ്ടായിരുന്നു പ്രചാരണത്തിന്റെ തുടക്കം.

തുടര്‍ന്ന് കണ്ടശ്ശാം കടവ്,കാഞ്ഞാണി,ചൂണ്ടല്‍ ടൗണില്‍ വോട്ടഭ്യര്‍ത്ഥിച്ചു.വി വേണുഗോപാല മേനോന്‍, ജോസ് പോള്‍ടി, സി.സി ശ്രീകുമാര്‍, സുനില്‍ കേച്ചേരി,ജമാല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ചിറ്റാട്ടുകരയില്‍ വോട്ടഭ്യര്‍ത്ഥനക്കു ശേഷം പാവറട്ടി ടൗണില്‍ വ്യാപാരികളോടും നാട്ടുകാരോടും വോട്ടഭ്യര്‍ത്ഥന. സ്ഥാനാര്‍ത്ഥി എത്തുന്നുണ്ടെന്നറിഞ്ഞ് നിരവധി പേരാണ് കാത്തിരുന്നത്.

അഡ്വ. മുഹമ്മദ് ഗസ്സാലി,ഡേവിസ് പുലിക്കോട്ടില്‍,ജോബി ഡേവിഡ്,വിമല സേതുമാധവന്‍,കാദര്‍ മാസ്റ്റര്‍ എന്ിവര്‍ ചേര്‍ന്നു സ്വീകരിച്ചു.മോസസ് മെഡിക്കല്‍ ലാബോറട്ടിയിലെ ജീവനക്കാര്‍ എല്ലാവരും സ്ഥാപത്തില്‍ നിന്നും ഇറങ്ങിവന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പച്ചക്കറിക്കടയിലെ ജീവനക്കാര്‍ വെയിലത്ത് തണ്ണിമത്തന്‍ നല്‍കിയാണ് സ്‌നേഹം പങ്കിട്ടത്.

നാടിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിക്കൊണ്ട് തൃശൂരിന്റെ സമഗ്ര വികസത്തിനായി മാറ്റത്തിന് വേണ്ടി ഇത്തവണ നാട്ടുകാര്‍ യുഡി.എഫിന് വോട്ട് ചെയ്യുമെന്നു വിളിച്ചറിയിക്കുന്നതായിരുന്നു വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും തെളിയുന്ന ചിത്രം.യുഡിഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ ഇന്ന് വൈകിട്ട് അഞ്ചിന് ചാവക്കാട് സമാപിക്കും. രാവിലെ ഒമ്പത് മണിക്ക് തളിക്കുളത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ തൃപ്രയാര്‍ എടമുട്ടം, കാട്ടൂര്‍, ഇരിങ്ങാലക്കുട, മാപ്രാണം, നന്ദിക്കര, പുതുക്കാട്,ആമ്പല്ലൂര്‍, തലോര്‍, ഒല്ലൂര്‍, പടവരാട്, നടത്തറ, മണ്ണുത്തി, തൃശൂര്‍ കാഞ്ഞാണി, പാവറട്ടി വഴി ചാവക്കാടെത്തും.

നൂറുക്കണക്കിന് ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കൊട്ടിക്കലാശത്തില്‍ അണിനിരക്കും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ചാവക്കാട് നഗരത്തെ ഇളക്കിമറിച്ച് വൈകിട്ട് അഞ്ചിന് പരസ്യ പ്രചാരണം സമാപിക്കും. ടി.എന്‍ പ്രതാപന്‍ രാവിലെ ഏഴിന് ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി ബിഷപ്പ് ഹൗസില്‍ പ്രതാല്‍ കഴിക്കും.തുടര്‍ന്ന് ഈസ്റ്റര്‍ ആശംസ നേര്‍ന്നുകൊണ്ട് പരസ്യ പ്രചാരണത്തിനിറങ്ങും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
TN Pradapan's election campaign in Munakkakadavu fishing land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X