• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ടിഎന്‍ടി ചിട്ടി തട്ടിപ്പ്: ഉടമയുടെ വളര്‍ച്ച കല്‍പണിക്കാരനില്‍നിന്ന് ചിട്ടി മുതലാളിയിലേക്ക്, പുറത്തിറങ്ങാന്‍ കഴിയാതെ കുറിപ്പിരിവുകാര്‍

  • By Desk

തൃശൂര്‍: ടി.എന്‍.ടി. കുറി കമ്പനി ഉടമകള്‍ മുങ്ങിയതോടെ പണം നഷ്ടപെട്ടവരെ പോലെ കുറി പിരിച്ചവരും ധര്‍മ്മസങ്കടത്തിലായി. പലര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത യവസ്ഥ. ചിലരുടെ വീടുകളില്‍ നിക്ഷേപകര്‍ നേരിട്ടെത്തി.ദിവസവരി ആയതുകൊണ്ട് കുറിപതിപ്പിക്കുന്നവരുമായിട്ടാണ് ഇടപാടുകാര്‍ക്ക് ബന്ധം.

തൃശൂരിലെ ടിഎന്‍.ടി ചിട്ടി തട്ടിപ്പ്: ചിട്ടി ഉടമകളുടെ വീടുകളില്‍ റെയ്ഡ്; ഉടമകള്‍ ഒളിവില്‍!

തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവ് ഉടനിറങ്ങും!!

ടിഎന്‍ടി ചിട്ടിതട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽത്തപ്പുന്നു!!

പലരും ആത്മഹത്യാ തുരുത്തിന്റെ വക്കിലാണ്. 1995 കാലഘട്ടത്തില്‍ വീട് നിര്‍മാണവുമായി ബന്ധപെട്ടാണ് എറണാകുളം ജില്ലയില്‍ നിന്ന് തോമസും മക്കളും കനോലി കനാലിന്റെ തീരത്തുള്ള ബ്രാലത്തെത്തുന്നത്. കല്‍പണിയില്‍ അതിവെദഗ്ദ്യമുള്ള ഇവര്‍ ബ്രാലത്തും വളവനങ്ങാടിയിലും നിരവധി വീട് നിര്‍മാണങ്ങളില്‍ ഭാഗവാക്കായി. ഇതിനിടയില്‍ നാടന്‍ കുറിയും അരി വില്‍പനയും ആരംഭിച്ചു.

വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും രംഗത്തിറങ്ങി

വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും രംഗത്തിറങ്ങി

ഒരു ചാക്ക് അരി ആഴ്ചകളില്‍ നിശ്ചിത രൂപ കൊടുത്ത് തീര്‍ക്കുന്നതാണ് പദ്ധതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശമായതുകൊണ്ട് പെട്ടന്ന് ആളുകള്‍ ഏറ്റെടുത്തു.അധികം താമസിയാതെ വളവനങ്ങാടിയില്‍ അനുഗ്രഹ എന്റര്‍ പ്രെസസ് എന്ന സ്ഥാപനത്തിന്റെ പിറവി. വിദ്യഭ്യാസ യോഗ്യത ഇല്ലാത്തവരടക്കം നിരത്തിലിറങ്ങി ചിട്ടികള്‍ക്ക് വരിക്കാരെ കണ്ടെത്തി. മികച്ച കമ്മീഷനും അനുകൂല്യങ്ങളും ലഭിച്ചതോടെ പലരും ഇത് ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തു.

വെളളാംഗല്ലൂരിലെ അനുഗ്രഹ

വെളളാംഗല്ലൂരിലെ അനുഗ്രഹ

വെളളാംഗല്ലൂരില്‍ അനുഗ്രഹയെന്ന പേരില്‍ സ്വര്‍ണ വ്യാപാരം തുടങ്ങിയതും ജനഹൃദയങ്ങളിലേക്ക് വിശ്വാസം ആഴ്ന്നിറങ്ങി. വളര്‍ച്ച തുടങ്ങിയ പോള്‍ മുഖ്യ ഓഫീസ് വളനങ്ങാടിയില്‍ നിന്ന് ഇരിങ്ങാലക്കുട തേലപ്പള്ളിയിലേക്ക് മാറ്റി. ജില്ലക്കകത്തും പുറത്തുമായി നിരവധി ബ്രാഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തനം.

അനുഗ്രഹ ടിഎൻടിയായി

അനുഗ്രഹ ടിഎൻടിയായി

കുറികളുടെ എണ്ണവും സലയും വര്‍ധിച്ചു. ജീവനക്കാര്‍ അടുപ്പക്കാരെയും ബന്ധുക്കളെയും കുറിയില്‍ ചേര്‍ത്തി. പല ജീവനക്കാരും കുറി കമ്പനിയില്‍ ഡയറക്ടര്‍മാരായതായും ആക്ഷേപമുണ്ട്. ഒരു സുപ്രഭാതത്തില്‍ അനുഗ്രഹയെന്ന പേരിലുള്ള സ്ഥാപനത്തിന്റെ നാമം ടി.എന്‍.ടി.എന്ന് പരിവര്‍ത്തനം ചെയ്തു. പിതാവ് തോമസ്, മക്കളായ നെല്‍സണ്‍, ടെല്‍സണ്‍ എന്നിവരുടെ പേരുകളുടെ ആദ്യാക്ഷരം ചേര്‍ന്നാണ് പുതിയ പേരന്നാണ് പറയപെടുന്നത്.

മാനക്കേട്, പരാതിയില്ലെന്ന് ചിലർ...

മാനക്കേട്, പരാതിയില്ലെന്ന് ചിലർ...

പേര് മാറിയെങ്കിലും കുറികള്‍ക്ക് യാതൊരു കുറവും വന്നില്ല. വെളളാംഗല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണ കടയും ഇല്ലാതായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് നിക്ഷേപകരെയും ജീവനക്കാരെയും കബളിപ്പിച്ച് കുറിക്കമ്പിനിക്ക് താഴ് വീണത്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തി. മാനക്കേട് കാരണം പരാതി കൊടുക്കാത്തവരും പുറത്തുണ്ട്.

നഷ്ടം ലക്ഷങ്ങൾ

നഷ്ടം ലക്ഷങ്ങൾ

ചെറിയ തുക മുതല്‍ ലക്ഷങ്ങള്‍ വരെയാണ് പലരുടെയും നഷ്ടം. മക്കളുടെ വിവാഹം സ്വപ്നം കണ്ട് ദിവസ ചിലവ് ചുരുക്കി കുറി വെച്ചവരുമുണ്ട്.കുറി പിരിക്കാന്‍ വന്നവരോടാണ് പണം നഷ്ടപ്പെട്ടവരുടെ പ്രതിഷേധം.ഇതിന് മുന്‍പും പല കുറി കമ്പനികളും പൊളിഞ്ഞ് പോയിട്ടും അര്‍ക്കും നഷ്ടപരിഹാരം ലഭിച്ചതായറിയില്ല. വിശ്വാസത്തിന്റെ പുറത്ത് നിക്ഷേപകരെ ചേര്‍ത്ത് കുറിപിരിവ് നടത്തിയവര്‍ പണം നഷ്ടപ്പെട്ടവരെപോലെ ധര്‍മ്മസങ്കടത്തിലാണ്.

Thrissur

English summary
TNT money fraud case; Collection agents were troubling in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more