തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരിൽ നിന്ന് 30 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

Google Oneindia Malayalam News

തൃശ്ശൂർ; പഴങ്ങൾ കൊണ്ടുവരുന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ നിരോധിത ഉത്പന്നങ്ങൾ എക്സൈസ് ഇന്റലിജൻസ് സംഘം പിടികൂടി. മണ്ണാർക്കാടിൽ നിന്നും പെരുമ്പാവൂരിലേക്ക് മാമ്പഴം കയറ്റി കൊണ്ടുവന്ന പിക്കപ്പ് വാനിൽ നിന്നുമാണ് 25,000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു വാഹനം പിടികൂടിയത്.

നിർത്താതെ പോയ പിക്കപ്പ് വാൻ തൃശ്ശൂർ ചെമ്പുക്കാവിൽ വെച്ചാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലക്കാട് നാട്ടുകല്ല് സ്വദേശി ചൂളക്കല്‍ ചോല വീട്ടില്‍ മുഹമ്മദ് സാജര്‍, പാലോട് സ്വദേശി കുന്നത്ത് വീട്ടില്‍ അബ്ദുല്‍ സലീം എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 15 ചാക്കുകളിലായി മാമ്പഴപ്പെട്ടികള്‍ക്ക് അടിയില്‍ ഒളിപ്പിച്ചു വച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഇവർ കടത്തിയത്.

Recommended Video

cmsvideo
തൃശൂരിൽ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
tobacco-158893134

രാത്രിയിലും അതിരാവിലെയും ജില്ലയിലെ വിവിധ ഭാഗങ്ങൾ വഴി ഇത്തരത്തിൽ വാഹനങ്ങളിൽ ഉത്പന്നങ്ങൾ കടത്തി വരുന്നതായുള്ള റിപ്പോർട്ടിന്റെ അിസ്ഥാനത്തിൽ ഇന്റലിജൻസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.
ലോക്ക്ഡൗണ്‍ ആയതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കൂടിയതിനാലാണ് കടത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.

തൃശൂർ ഇന്റലിജെൻസ് എക്സൈസ് ഇൻസ്പെക്റ്റർ മനോജ് കുമാർ എസ്, ഓഫീസർമാരായ മണികണ്ഠന്‍ കെ,ഷിബു കെ എസ്, സതീഷ് ഒഎസ്, മോഹൻ ടിജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നിലവിലെ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

അമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾഅമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾ

'കൈയ്യിട്ടു വാരുമ്പോഴു സംസ്ഥാനങ്ങൾക്ക് കൊടുക്കാതിരിക്കാൻ മോദി സർക്കാർ ശ്രദ്ധിക്കുന്നുണ്ട്''കൈയ്യിട്ടു വാരുമ്പോഴു സംസ്ഥാനങ്ങൾക്ക് കൊടുക്കാതിരിക്കാൻ മോദി സർക്കാർ ശ്രദ്ധിക്കുന്നുണ്ട്'

<strong>അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!</strong>അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!

Thrissur
English summary
Tobacco products worth Rs 30 lakh seized from Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X