Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ്; 6 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 315 പേര്‍ ചികിത്സയില്‍

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 19 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്. 6 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 885 ആയി. രോഗമുക്തരായവരുടെ എണ്ണം 551. രോഗം സ്ഥിരീകരിച്ച 315 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13977 പേരില്‍ 13623 പേര്‍ വീടുകളിലും 354 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

covid

ഭര്‍ത്താവില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷന്‍), (18, സ്ത്രീ), 16 വയസ്സുള്ള പെണ്‍കുട്ടി, (26, പുരുഷന്‍), (42, സ്ത്രീ), കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷന്‍), എറണാകുളത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂര്‍ സ്വദേശി (46, പുരുഷന്‍), ഐടിബിപി ക്യാംപില്‍ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷന്‍),
ജൂലൈ 8 ന് ശ്രീനഗറില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷന്‍),

ജൂലൈ 15 ന് മുംബെയില്‍ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷന്‍), ജൂലൈ 15 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 29 ന് അബുദാബിയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (36, പുരുഷന്‍), ജൂലൈ 5 ന് ഖത്തറില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (70, സ്ത്രീ), ജൂണ്‍ 29 ന് സൗദിയില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി (41, പുരുഷന്‍), ജൂലൈ 7 ന് അബുദാബിയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (29, പുരുഷന്‍), ജൂലൈ 3 ന് ഖത്തറില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷന്‍), ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയില്‍ നിന്ന് നെന്‍മണിക്കര സ്വദേശി (46, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+