Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 24 പേര്‍ക്ക് കൊവിഡ്: 23 കേസുകളും സമ്പര്‍ക്കത്തിലൂടെ, 59 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 536 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2029 ആയി. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1476 ആണ്.

covid

ഞായറാഴ്ച 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് കേസുകള്‍ ഉറവിടം അറിയാത്തതാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ക്ലസ്റ്ററുകള്‍ മുഖേന രോഗം പകര്‍ന്നു. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ - ആറ്, പുത്തന്‍ചിറ ക്ലസ്റ്റര്‍ - 3, പട്ടാമ്പി ക്ലസ്റ്റര്‍ - ഒന്ന്, മങ്കര ക്ലസ്റ്റര്‍ -ഒന്ന്, ഇരിങ്ങാലക്കുട ജി എച്ച് ക്ലസ്റ്റര്‍ - ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകര്‍ച്ച. മറ്റ് സമ്പര്‍ക്കം വഴി 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ സൗദിയില്‍ നിന്നുവന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട - 9 പെണ്‍കുട്ടി.
2. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ത്യക്കൂര്‍ - 15 ആണ്‍കുട്ടി.
3. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ത്യക്കൂര്‍ - 21 സ്ത്രീ.
4. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ത്യക്കൂര്‍ - 42 സ്ത്രീ.
5. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- അളഗപ്പനഗര്‍ - 33 സ്ത്രീ.
6. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ത്യക്കൂര്‍ - 47 സ്ത്രീ.
7. മങ്കര ക്ലസ്റ്റര്‍- വടക്കാഞ്ചേരി - 4 മാസം ആണ്‍കുട്ടി.
8. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ - 58 സ്ത്രീ.
9. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ -65 സ്ത്രീ.
10. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ -37 സ്ത്രീ.
11. ഇരിങ്ങാലക്കുട(ജി.എച്ച്) ക്ലസ്റ്റര്‍- വേളൂക്കര - 11 ആണ്‍കുട്ടി.
12. പട്ടാമ്പി ക്ലസ്റ്റര്‍- പോര്‍ക്കുളം - 74 സ്ത്രീ.
13. സമ്പര്‍ക്കം- പടിയൂര്‍ - 45 സ്ത്രീ.
14. സമ്പര്‍ക്കം- വേലൂര് - 41 പുരുഷന്‍.
15. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 48 സ്ത്രീ.
16. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 53 പുരുഷന്‍.
17. ഉറവിടമറിയാത്ത ചാവക്കാട് സ്വദേശി - 20 പുരുഷന്‍.
18. ഉറവിടമറിയാത്ത അവണ്ണിശ്ശേരി സ്വദേശി - 36 സ്ത്രീ.
19. സൗദിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി - 31 പുരുഷന്‍.
20. ആരോഗ്യ പ്രവര്‍ത്തക - എളവളളി സ്വദേശി - 32 സ്ത്രീ.
21. ആരോഗ്യ പ്രവര്‍ത്തക - തോളൂര്‍ സ്വദേശി - 41 സ്ത്രീ.
22. ആരോഗ്യ പ്രവര്‍ത്തക - തോളൂര്‍ സ്വദേശി - 47 സ്ത്രീ.
23. ആരോഗ്യ പ്രവര്‍ത്തക - ചൂലിശ്ശേരി സ്വദേശി - 43 സ്ത്രീ.
24. ആരോഗ്യ പ്രവര്‍ത്തക - അടാട്ട് സ്വദേശി - 48 സ്ത്ര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+