തൃശൂരില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്: 63 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 483 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂര്‍ സ്വദേശികളായ 14 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 09 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 08 പേര്‍ രോഗബാധിതരായി. മിണാലൂര്‍ ക്ലസ്റ്റര്‍ 01, ചാലക്കുടി ക്ലസ്റ്റര്‍ 06, പട്ടാമ്പി ക്ലസ്റ്റര്‍ 01, മങ്കര ക്ലസ്റ്റര്‍ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ഞായറാഴ്ചയിലെ കണക്ക്:

രോഗം സ്ഥീരികരിച്ച 483 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 63, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 17, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-21, ജി.എച്ച് ത്യശ്ശൂര്‍-07, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 24, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-53, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 61, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-73, എം.എം. എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 11, ചാവ്വക്കാട് താലൂക്ക് ആശുപത്രി -6, ചാലക്കുടി താലൂക്ക് ആശുപത്രി -8, സി.എഫ്.എല്‍.ടി.സി കൊരട്ടി - 35, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച് . ഇരിങ്ങാലക്കുട - 13, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -2, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 49, ഹോം ഐസോലേഷന്‍ - 4

നിരീക്ഷണത്തില്‍ കഴിയുന്ന 10030 പേരില്‍ 9503 പേര്‍ വീടുകളിലും 527 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 46 പേരെയാണ് ഞായറാഴ്ച (ആഗസ്റ്റ് 16) പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 668 പേരെ ഞായറാഴ്ച (ആഗസ്റ്റ് 16) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 598 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഞായറാഴ്ച (ആഗസ്റ്റ് 16) 1262 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ആകെ 56760 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 56014 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 746 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11390 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.

ഞായറാഴ്ച (ആഗസ്റ്റ് 16) 1043 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. ഇതുവരെ 63823 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നു. 66 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച (ആഗസ്റ്റ് 16) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 386 പേരെ സ്‌ക്രീന്‍ ചെയ്തു.

ജില്ലയിലെ പോസിറ്റീവ് കേസുകള്‍

1. അമല ക്ലസ്റ്റര്‍- വെങ്കിടങ്ങ് - 50 സ്ത്രീ.
2. അമല ക്ലസ്റ്റര്‍- വെങ്കിടങ്ങ് - 54 പുരുഷന്‍ .
3. അമല ക്ലസ്റ്റര്‍- അളഗപ്പനഗര്‍- 32 സ്ത്രീ.
4. അമല ക്ലസ്റ്റര്‍- വെങ്കിടങ്ങ് - 31 സ്ത്രീ.
5. അമല ക്ലസ്റ്റര്‍- അടാട്ട് - 37 സ്ത്രീ.
6. അമല ക്ലസ്റ്റര്‍- ആളൂര്‍ - 19 സ്ത്രീ.
7. അമല ക്ലസ്റ്റര്‍- ആളൂര്‍ - 69 പുരുഷന്‍ .
8. അമല ക്ലസ്റ്റര്‍- മൂക്കനൂര്‍- എറണാകുളം - 59 പുരുഷന്‍ .
9. ചാലക്കുടി ക്ലസ്റ്റര്‍ - കോടശ്ശേരി- 30 പുരുഷന്‍.
10. ചാലക്കുടി ക്ലസ്റ്റര്‍ - കോടശ്ശേരി- 45 പുരുഷന്‍.
11. ചാലക്കുടി ക്ലസ്റ്റര്‍ - മേലൂര്- 25 പുരുഷന്‍.
12. ചാലക്കുടി ക്ലസ്റ്റര്‍ - മേലൂര്- 31 പുരുഷന്‍.
13. ചാലക്കുടി ക്ലസ്റ്റര്‍ - മേലൂര് - 22 പുരുഷന്‍.
14. ചാലക്കുടി ക്ലസ്റ്റര്‍ - പരിയാരം- 65 പുരുഷന്‍.
15. പട്ടാമ്പി ക്ലസ്റ്റര്‍ - കടവല്ലൂര് - 52 സ്ത്രീ.
16. മിണാലൂര്‍ ക്ലസ്റ്റര്‍ - മുണ്ടത്തികോട് - 32 സ്ത്രീ.
17. മങ്കര ക്ലസ്റ്റര്‍ - ഇരിഞ്ഞാലക്കുട - 1 മാസം ആണ്‍കുട്ടി.
18. സമ്പര്‍ക്കം- കൈപ്പമ്പ് - 28 സ്ത്രീ.
19. സമ്പര്‍ക്കം- മുളളൂര്‍ക്കര- 10 ആണ്‍കുട്ടി.
20. സമ്പര്‍ക്കം- മുളളൂര്‍ക്കര- 14 ആണ്‍കുട്ടി.
21. സമ്പര്‍ക്കം- മുളളൂര്‍ക്കര- 32 സ്ത്രീ.
22. സമ്പര്‍ക്കം- മുളളൂര്‍ക്കര- 2 പെണ്‍കുട്ടി.
23. സമ്പര്‍ക്കം- മുളളൂര്‍ക്കര- 75 സ്ത്രീ.
24. സമ്പര്‍ക്കം- എരുമപ്പെട്ടി - 40 സ്ത്രീ.
25. സമ്പര്‍ക്കം-കൈപ്പറമ്പ് - 24 പുരുഷന്‍
26. സമ്പര്‍ക്കം- പുത്തൂര്- 53 പുരുഷന്‍.
27. തമിഴ്നാട്- കോലഴി - 26 പുരുഷന്‍.
28. ബാംഗ്ലൂര്‍ - എരുമപ്പെട്ടി - 27 പുരുഷന്‍.
29. ദുബായ് - ദേശമംഗലം - 50 പുരുഷന്‍.
30. ഉറവിടമറിയാത്ത പെരിഞ്ഞനം സ്വദേശി - 49 പുരുഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+