Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ്; 27 പേര്‍ക്കും സമ്പര്‍ക്കം വഴി, 36 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 660 ആണ്. കെ എസ് ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്ക് രോഗം പകര്‍ന്നു.

covid

മുരിയാട് സ്വദേശി(46, പുരുഷന്‍), പൂമംഗലം സ്വദേശി(6, ആണ്‍കുട്ടി), പൂമംഗലം സ്വദേശി(6, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി(8, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി(6 വയസ്സ്, പെണ്‍കുട്ടി), പൂമംഗലം സ്വദേശി(49 വയസ്സ്, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി(62, സ്ത്രീ), പൂമംഗലം സ്വദേശി(28, സ്ത്രീ), ശ്രീ നാരായണപുരം സ്വദേശി(51, സ്ത്രീ), കല്ലേറ്റുംകര സ്വദേശി(57, പുരുഷന്‍), കല്ലേറ്റുംകര സ്വദേശി(39, പുരുഷന്‍), കല്ലേറ്റുംകര സ്വദേശി(48, സ്ത്രീ) കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് രണ്ട് പേര്‍ക്ക് രോഗം പകര്‍ന്നു. മുരിയാട് സ്വദേശി(31, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി(52, സ്ത്രീ). ബിഎസ്എഫ് ക്ലസ്റ്റര്‍- (26, പുരുഷന്‍) പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ചിറനല്ലൂര്‍ സ്വദേശി(15, ആണ്‍കുട്ടി), നെടുംപുര സ്വദേശി(35, സ്ത്രീ), കേച്ചേരി സ്വദേശി(70, സ്ത്രീ), കേച്ചേരി സ്വദേശി(77 വയസ്സ്, പുരുഷന്‍), പോര്‍ക്കുളം സ്വദേശി(40, പുരുഷന്‍).

ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച ഏരിയാട് സ്വദേശി(55, പുരുഷന്‍), അഴിക്കോട് സ്വദേശി(22, പുരുഷന്‍), പുത്തന്‍ചിറ സ്വദേശി(32, സ്ത്രീ), അഷ്ടമിച്ചിറ സ്വദേശി(46, പുരുഷന്‍), ചാലക്കുടി സ്വദേശി(28, പുരുഷന്‍) തിരുവനന്തപുരത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന സുവോളജി പാര്‍ക്കിലെ പാലക്കാട് സ്വദേശി(47, പുരുഷന്‍), മറ്റൊരു സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട പാര്‍ളിക്കാട് സ്വദേശി(58, സ്ത്രീ)
മഹാരാഷ്ട്രയില്‍ നിന്ന് വന്ന താണിശ്ശേരി സ്വദേശി(50, പുരുഷന്‍), മേത്തല സ്വദേശി(65, പുരുഷന്‍), കാറളം സ്വദേശി(39, സ്ത്രീ) സൗദിയില്‍ നിന്ന് വന്ന മതിലകം സ്വദേശി(24, സ്ത്രീ), ചെവ്വൂര്‍ സ്വദേശി(45, പുരുഷന്‍), വടക്കെക്കര സ്വദേശി(31, പുരുഷന്‍) കര്‍ണാടകയില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി(49, പുരുഷന്‍), ചാവക്കാട് സ്വദേശി(24 വയസ്സ്, പുരുഷന്‍) എന്നിവരടക്കം ഇന്ന് ജില്ലയില്‍ 36 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ച 411 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13388 പേരില്‍ 12932 പേര്‍ വീടുകളിലും 456 പേര്‍ ആശുപത്രികളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+