തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കം വഴി, 46 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 27) 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ രോഗമുക്തരായി. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്. കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് കോടശ്ശേരി സ്വദേശി (20, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശികളായ (40, സ്ത്രീ), (17 വയസ്സുളള ആണ്‍കുട്ടി), (12 വയസ്സുളള ആണ്‍കുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നിങ്ങനെ 5 പേര്‍ക്ക് രോഗം ബാധിച്ചു.

covid

കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് ഇരിങ്ങാലക്കുട സ്വദേശി (49, പുരുഷന്‍), മുരിയാട് സ്വദേശികളായ (50, പുരുഷന്‍), (33, സ്ത്രീ), (6 വയസ്സുളള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (58, പുരുഷന്‍), പുല്ലൂര്‍ സ്വദേശി (57, പുരുഷന്‍), പുത്തന്‍ചിറ സ്വദേശി (36, പുരുഷന്‍) എന്നിങ്ങനെ 7 പേര്‍ക്ക് രോഗം ബാധിച്ചു. പട്ടാമ്പി ക്ലസ്റ്ററില്‍ വരവൂര്‍ സ്വദേശികളായ (35, പുരുഷന്‍), (53, പുരുഷന്‍), എരുമപ്പെട്ടി സ്വദേശികളായ (18, സ്ത്രീ), (20, സ്ത്രീ), (44, സ്ത്രീ), (53, പുരുഷന്‍), (51, പുരുഷന്‍), (49, പുരുഷന്‍) എന്നിങ്ങനെ 8 പേര്‍ക്ക് രോഗം ബാധിച്ചു. ബിഎസ്എഫ് ക്ലസ്റ്ററില്‍ നിന്നും ഗുരുവായൂര്‍ സ്വദേശിക്ക് (31, പുരുഷന്‍) രോഗം പകര്‍ന്നു.

സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു- പുത്തന്‍ചിറ സ്വദേശി (28, പുരുഷന്‍), വെങ്കിടങ്ങ് സ്വദേശികളായ (18 വയസ്സുളള ആണ്‍കുട്ടി), (39, സ്ത്രീ), (70, സ്ത്രീ). സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കല്ലൂര്‍ സ്വദേശിയുടെ (39, സ്ത്രീ) രോഗ ഉറവിടം വ്യക്തമല്ല.
ദുബായില്‍ നിന്ന് വന്ന പരിയാരം സ്വദേശി (53, പുരുഷന്‍), കോടശ്ശേരി സ്വദേശി (23, പുരുഷന്‍), കുവൈറ്റില്‍ നിന്ന് വന്ന മുരിയാട് സ്വദേശി (55, പുരുഷന്‍), ഒമാനില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (42, പുരുഷന്‍), സൗദിയില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (39, പുരുഷന്‍), റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി (48, സ്ത്രീ).

കൊല്‍ക്കത്തയില്‍ നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശികളായ (42, പുരുഷന്‍), (27, പുരുഷന്‍), തമിഴ്നാട്ടില്‍ നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശികളായ (41, പുരുഷന്‍), (21, പുരുഷന്‍), (23, പുരുഷന്‍), (39, പുരുഷന്‍), (48, പുരുഷന്‍), (23, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 386 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 21 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13862 പേരില്‍ 13421 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലുമാണ്.

Thrissur
English summary
Today 40 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X