Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ്: 43 കേസുകളും സമ്പര്‍ക്കം വഴി, ജില്ലയില്‍ 612 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 18) 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 612 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2594 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 1964 പേര്‍.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 43 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 11 പേരുടെ രോഗഉറവിടമറിയില്ല. ചാലക്കുടി ക്ലസ്റ്റര്‍ 6, അമല ക്ലസ്റ്ററില്‍ നിന്ന് 2 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 6 പേര്‍, അവണിശ്ശേരി ക്ലസ്റ്റര്‍ 2, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 2, മങ്കര ക്ലസ്റ്റര്‍ 2, മറ്റ് സമ്പര്‍ക്കം 14 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.

ചൊവ്വാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 62, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 13, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-29, ജി.എച്ച് ത്യശ്ശൂര്‍-10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 33, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-70, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 66, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-80, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 6, ചാവക്കാട് താലൂക്ക് ആശുപത്രി -13, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എല്‍.ടി.സി കൊരട്ടി - 55, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച് . ഇരിങ്ങാലക്കുട - 10, ഡി .എച്ച്. വടക്കാഞ്ചേരി - 2, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -2, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍- 90, ഹോം ഐസോലേഷന്‍ - 6.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. അവണിശ്ശേരി ക്ലസ്റ്റര്‍ - അവണിശ്ശേരി - 70 സ്ത്രീ.
2. അവണിശ്ശേരി ക്ലസ്റ്റര്‍- അവണിശ്ശേരി - 80 പുരുഷന്‍ .
3. അമല ക്ലസ്റ്റര്‍- വലപ്പാട്- 31 പുരുഷന്‍ .
4. അമല ക്ലസ്റ്റര്‍- കൊടക്കര - 31 പുരുഷന്‍ .
5. അമല ക്ലസ്റ്റര്‍- തോളൂര്‍ - 24 സ്ത്രീ.
6. അമല ക്ലസ്റ്റര്‍- തോളൂര്‍ - 15 പെണ്‍കുട്ടി.
7. അമല ക്ലസ്റ്റര്‍- ആരോഗ്യ പ്രവര്‍ത്തക-ചേര്‍പ്പ് - 56 സ്ത്രീ.
8. അമല ക്ലസ്റ്റര്‍- ആരോഗ്യ പ്രവര്‍ത്തകന്‍-ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 34 പുരുഷന്‍.
9. സമ്പര്‍ക്കം- മുളങ്കുന്നത്തുകാവ് - 37 സ്ത്രീ.
10. സമ്പര്‍ക്കം -ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 14 ആണ്‍കുട്ടി.
11. സമ്പര്‍ക്കം- പടിയൂര്‍ - 56 സ്ത്രീ.
12. സമ്പര്‍ക്കം- ആളൂര്‍ - 24 പുരുഷന്‍.
13. സമ്പര്‍ക്കം- ഇരിങ്ങാലക്കുട - 52 സ്ത്രീ.
14. സമ്പര്‍ക്കം- കോലഴി - 43 സ്ത്രീ.
15. സമ്പര്‍ക്കം- കോലഴി - 19 പുരുഷന്‍.
16. സമ്പര്‍ക്കം- കോലഴി - 16 പുരുഷന്‍.
17. സമ്പര്‍ക്കം- ചങ്ങരംകുളം - 40 പുരുഷന്‍.
18. സമ്പര്‍ക്കം- ത്യശ്ശൂര്‍ - 21 പുരുഷന്‍.
19. സമ്പര്‍ക്കം- ത്യശ്ശൂര്‍ - 24 പുരുഷന്‍.
20. സമ്പര്‍ക്കം- കാക്കശ്ശേരി - 60 സ്ത്രീ.
21. സമ്പര്‍ക്കം- പനമുക്ക് - 65 സ്ത്രീ.
22. സമ്പര്‍ക്കം- കൊരട്ടി- 43 പുരുഷന്‍.
23. ചാലക്കുടി ക്ലസ്റ്റര്‍- ത്യക്കൂര്‍ - 8 പെണ്‍കുട്ടി.
24. ചാലക്കുടി ക്ലസ്റ്റര്‍- ത്യക്കൂര്‍ - 13 ആണ്‍കുട്ടി.
25. ചാലക്കുടി ക്ലസ്റ്റര്‍- ത്യക്കൂര്‍ - 14 പെണ്‍കുട്ടി.
26. ചാലക്കുടി ക്ലസ്റ്റര്‍- ത്യക്കൂര്‍ - 38 സ്ത്രീ.
27. ചാലക്കുടി ക്ലസ്റ്റര്‍- ആളൂര്‍ - 3 ആണ്‍കുട്ടി.
28. ചാലക്കുടി ക്ലസ്റ്റര്‍- മേലൂര്‍ - 57 പുരുഷന്‍ .
29. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ചാലക്കുടി - 50 പുരുഷന്‍ .
30. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട - 36 സ്ത്രീ.
31. മങ്കര ക്ലസ്റ്റര്‍- പാഞ്ഞാള്‍ - 32 പുരുഷന്‍.
32. മങ്കര ക്ലസ്റ്റര്‍- പാഞ്ഞാള്‍ - 50 പുരുഷന്‍.
33. ദുബായ്-കൊരട്ടി - 46 പുരുഷന്‍.
34. ഇറാഖ്- വരാക്കര - 50 പുരുഷന്‍.
35. ചെന്നൈ - മുളളൂര്‍കര - 38 പുരുഷന്‍.
36. ബാംഗ്ലൂര്‍്- തോളൂര്‍ - 34 പുരുഷന്‍.
37. ജാര്‍ഖണ്ഡ് - വില്‍വട്ടം - 54 പുരുഷന്‍.
38. ഉറവിടമറിയാത്ത മുളളൂര്‍കര സ്വദേശി - 25 സ്ത്രീ.
39. ഉറവിടമറിയാത്ത മുളളൂര്‍കര സ്വദേശി - 26 സ്ത്രീ.
40. ഉറവിടമറിയാത്ത മുളളൂര്‍കര സ്വദേശി - 56 സ്ത്രീ.
41. ഉറവിടമറിയാത്ത മുളളൂര്‍കര സ്വദേശി - 6 ആണ്‍കുട്ടി.
42. ഉറവിടമറിയാത്ത മുളളൂര്‍കര സ്വദേശി - 3 ആണ്‍കുട്ടി.
43. ഉറവിടമറിയാത്ത പാഞ്ഞാള്‍ സ്വദേശി - 34 പുരുഷന്‍ .
44. ഉറവിടമറിയാത്ത കൊടുങ്ങല്ലൂര്‍ സ്വദേശി - 49 പുരുഷന്‍.
45. ഉറവിടമറിയാത്ത കൊടക്കര സ്വദേശി - 61 പുരുഷന്‍ .
46. ഉറവിടമറിയാത്ത ചേര്‍പ്പ് സ്വദേശി - 44 പുരുഷന്‍.
47. ഉറവിടമറിയാത്ത -ത്യക്കൂര്‍ -ആരോഗ്യ പ്രവര്‍ത്തക - 30 സ്ത്രീ.
48. ഉറവിടമറിയാത്ത- ഒളരി - 49 പുരുഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+