തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ആശങ്ക: ഇന്ന് ജില്ലയില്‍ 56 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം..!!

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 22) 56 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തരായി. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 15 പേര്‍ക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷന്‍), വേളൂക്കര സ്വദേശി (52, പുരുഷന്‍), കൊടകര സ്വദേശി (63, സ്ത്രീ), വേളൂക്കര സ്വദേശി (50 വയസ്സ്, പുരുഷന്‍), മുരിയാട് സ്വദേശി (36, പുരുഷന്‍), വേളൂക്കര സ്വദേശി (54, പുരുഷന്‍), മുരിയാട് സ്വദേശി (23, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്‍), മുരിയാട് സ്വദേശി (66, പുരുഷന്‍), പുല്ലൂര്‍ സ്വദേശി (61, സ്ത്രീ), മുരിയാട് സ്വദേശി (67, പുരുഷന്‍), മുരിയാട് സ്വദേശി (34, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷന്‍), വേളൂക്കര സ്വദേശിയായ 2 വയസ്സുളള പെണ്‍കുട്ടി എന്നിവര്‍ ഈ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

covid

കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (48, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷന്‍), 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ പൊയ്യ സ്വദേശി (29, സ്ത്രീ), അന്നമനട സ്വദേശി (36, സ്ത്രീ), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂക്കര സ്വദേശി (25, സ്ത്രീ), ഗാന്ധിഗ്രാം സ്വദേശി (24, പുരുഷന്‍), മറ്റൊരു സമ്പര്‍ക്കപട്ടികയില്‍പ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (55, പുരുഷന്‍) എന്നിവരാണ് രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍. ഇതില്‍ ഒരാള്‍ക്ക് കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നും 3 പേര്‍ക്ക് കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നുമാണ് രോഗം പകര്‍ന്നത്.

Recommended Video

cmsvideo
Six Types Of Covid Disease And These Are The Symptoms | Oneindia Malayalam

കോവിഡ് മൂലം മരിച്ച വ്യക്തിയില്‍ നിന്ന് 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പടിയൂര്‍ സ്വദേശി (61, പുരുഷന്‍), വേളൂക്കര സ്വദേശി (37, സ്ത്രീ), വേളൂക്കര സ്വദേശി (13 വയസ്സുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (68, സ്ത്രീ), കടുപ്പശ്ശേരി സ്വദേശി (10 വയസ്സുള്ള പെണ്‍കുട്ടി). സമ്പര്‍ക്കത്തിലൂടെ ചാവക്കാട് സ്വദേശി (45, സ്ത്രീ), കുന്നംകുളം സ്വദേശി (15 വയസ്സുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (21, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (38, പുരുഷന്‍), ജൂണ്‍ 15 ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച കുന്നംകുളം സ്വദേശി (47, സ്ത്രീ) എന്നിവര്‍ക്കും രോഗബാധയുണ്ടായി.

ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മതിലകം സ്വദേശി (46, പുരുഷന്‍), ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മതിലകം സ്വദേശി (48, പുരുഷന്‍), ജൂണ്‍ 30 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (32, പുരുഷന്‍), ജൂണ്‍ 23 ന് ബഹ്റിനില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (31, പുരുഷന്‍), ജൂലൈ 12 ന് ഒമാനില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (26, സ്ത്രീ), ജൂലൈ 5 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (30, പുരുഷന്‍), ഒമാനില്‍ നിന്ന് വന്ന പൊന്നൂക്കര സ്വദേശി (37, പുരുഷന്‍), വിദേശത്ത് നിന്ന് വന്ന ആമ്പല്ലൂര്‍ സ്വദേശി (27, പുരുഷന്‍), ദുബായില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (11 വയസ്സ് പെണ്‍കുട്ടി), മൈസൂറില്‍ നിന്ന് വന്ന കുറ്റൂര്‍ സ്വദേശി (26, പുരുഷന്‍), ജൂലൈ 3 ന് ഖത്തറില്‍ നിന്നും വന്ന തൃക്കൂര്‍ സ്വദേശി (27, പുരുഷന്‍),മെയ് 5 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന ദേശമംഗലം സ്വദേശികളായ (18, പുരുഷന്‍), (19, പുരുഷന്‍) എന്നിവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

ജൂലൈ 9 ന് ബീഹാറില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിയെ (30 വയസ്സ്, പുരുഷന്‍), ഉത്തര്‍പ്രദേശ് സ്വദേശി (21, പുരുഷന്‍), ബീഹാര്‍ സ്വദേശികളായ (28, പുരുഷന്‍), (19, പുരുഷന്‍), (19, പുരുഷന്‍), (32, പുരുഷന്‍), (39, പുരുഷന്‍), (18, പുരുഷന്‍), (39, പുരുഷന്‍), (47, പുരുഷന്‍), എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 941 ആയി. രോഗമുക്തരായവരുടെ എണ്ണം 584. രോഗം സ്ഥിരീകരിച്ച 338 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14619 പേരില്‍ 14475 പേര്‍ വീടുകളിലും 144 പേര്‍ ആശുപത്രികളിലുമാണ്.

Thrissur
English summary
Today 56 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X