Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ്, 51 കേസുകളും സമ്പര്‍ക്കത്തിലൂടെ; ജില്ലയില്‍ 484 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ആഗസ്റ്റ് രണ്ട് ഞായറാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 484 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1591 പേര്‍ കോവിഡ് പോസിറ്റീവായി. ഞായറാഴ്ച 63 പേര്‍ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1088 പേര്‍ കോവിഡ് നെഗറ്റീവായി.

covid

ഉറവിടം അറിയാത്ത ഒരു കേസടക്കം സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്നവരാണ്.

ഇതില്‍ വടമ ക്ലസ്റ്റര്‍ 19, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 7, ഇരിങ്ങാലക്കുട കെ.എസ്.ഇ ക്ലസ്റ്റര്‍ ആറ്, പട്ടാമ്പി ക്ലസ്റ്റര്‍ രണ്ട്, ചാലക്കുടി ക്ലസ്റ്റര്‍ 2, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ ഒന്ന്, ഇരിങ്ങാലക്കുട കെ.എല്‍.എഫ് ക്ലസ്റ്റര്‍ ഒന്ന് എന്നിവയാണ് ക്ലസ്റ്റര്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍. മറ്റ് സമ്പര്‍ക്കം വഴി 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സമ്പര്‍ക്ക കേസുകള്‍ ഇവയാണ് - വടമ ക്ലസ്റ്റര്‍ 19 പേര്‍: എല്ലാവരും മാള സ്വദേശികള്‍. 35 വയസ്സ് പുരുഷന്‍, 45 വയസ്സ് പുരുഷന്‍, 2 വയസ്സ് ആണ്‍കുട്ടി, 34 വയസ്സ് സ്ത്രീ, 12 വയസ്സ് ആണ്‍കുട്ടി, 12 വയസ്സ് ആണ്‍കുട്ടി, 46 വയസ്സ് സ്ത്രീ, 47 വയസ്സ് സ്ത്രീ, 25 വയസ്സ് പുരുഷന്‍, 52 വയസ്സ് പുരുഷന്‍, 2 മാസം പെണ്‍കുട്ടി, 59 വയസ്സ് സ്ത്രീ, 5 വയസ്സ് ആണ്‍കുട്ടി, 31 വയസ്സ് സ്ത്രീ, 39 വയസ്സ് പുരുഷന്‍, 88 വയസ്സ് സ്ത്രീ, 57 വയസ്സ് സ്ത്രീ, 70 വയസ്സ് സ്ത്രീ, 36 വയസ്സ് സ്ത്രീ.

ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഏഴ് പേര്‍: കൊടകര സ്വദേശി - 58 വയസ്സ് സ്ത്രീ, അന്നമനട സ്വദേശി - 10 വയസ്സ് പെണ്‍കുട്ടി, താന്ന്യം സ്വദേശി - 6 വയസ്സ് ആണ്‍കുട്ടി, മാടക്കത്തറ സ്വദേശി - 33 വയസ്സ് സ്ത്രീ, ചാഴൂര്‍ സ്വദേശി - 10 വയസ്സ് പെണ്‍കുട്ടി, ചാഴൂര്‍ സ്വദേശി - 4 വയസ്സ് പെണ്‍കുട്ടി, ചാഴൂര്‍ സ്വദേശി - 18 വയസ്സ് ആണ്‍കുട്ടി

കെ.എസ്.ഇ ക്ലസ്റ്റര്‍ ആറ് പേര്‍: പുത്തന്‍ച്ചിറ സ്വദേശി - 43 വയസ്സ് പുരുഷന്‍, പുത്തന്‍ച്ചിറ സ്വദേശി - 47 വയസ്സ് സ്ത്രീ, ചെട്ടിക്കുളം സ്വദേശി - 21 വയസ്സ് പുരുഷന്‍, വേളൂക്കര സ്വദേശി - 42 വയസ്സ് പുരുഷന്‍, വേളൂക്കര സ്വദേശി - 65 വയസ്സ് സ്ത്രീ, ചേര്‍പ്പ് സ്വദേശി - 8 വയസ്സ് ആണ്‍കുട്ടി.
പട്ടാമ്പി ക്ലസ്റ്റര്‍ രണ്ട് പേര്‍: വടക്കാഞ്ചേരി സ്വദേശി - 65 വയസ്സ് പുരുഷന്‍, കടവല്ലൂര്‍ സ്വദേശി - 24 വയസ്സ് സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ രണ്ട് പേര്‍: ചാലക്കുടി സ്വദേശി - 4 വയസ്സ് പെണ്‍കുട്ടി, ചാലക്കുടി സ്വദേശി - 33 വയസ്സ് സ്ത്രീ.

ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍: വില്‍വട്ടം സ്വദേശി - 34 വയസ്സ് പുരുഷന്‍

കെ.എല്‍.എഫ്. ക്ലസ്റ്റര്‍: പറപ്പൂക്കര സ്വദേശി - 34 വയസ്സ് പുരുഷന്‍

ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കരിമത്ര സ്വദേശി - 35 വയസ്സ് സ്ത്രീ.
മറ്റ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ 12 പേര്‍: തളിക്കുളം സ്വദേശി - 25 വയസ്സ് സ്ത്രീ, പോട്ട സ്വദേശി - 42 വയസ്സ് പുരുഷന്‍, കൂടപ്പുഴ സ്വദേശി - 57 വയസ്സ് പുരുഷന്‍, തോളൂര്‍ സ്വദേശി - 56 വയസ്സ് പുരുഷന്‍, തോളൂര്‍ സ്വദേശി - 22 വയസ്സ് പുരുഷന്‍, നടത്തറ സ്വദേശി - 54 വയസ്സ് പുരുഷന്‍, കാട്ടാക്കാമ്പാല്‍ സ്വദേശി - 62 വയസ്സ് പുരുഷന്‍, കാട്ടാക്കാമ്പാല്‍ സ്വദേശി - 22 വയസ്സ് പുരുഷന്‍, പറപ്പൂക്കര സ്വദേശി - 85 വയസ്സ് സ്ത്രീ, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 54 വയസ്സ് പുരുഷന്‍, പുത്തന്‍ച്ചിറ സ്വദേശി - 58 വയസ്സ് പുരുഷന്‍, പുത്തന്‍ച്ചിറ സ്വദേശി - 47 വയസ്സ് സ്ത്രീ.

കൂടാതെ തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 8 വയസ്സ് ആണ്‍കുട്ടി, അളഗപ്പനഗര്‍ സ്വദേശി - 36 വയസ്സ് പുരുഷന്‍, ദമാമില്‍ നിന്ന് വന്ന 23 വയസ്സ് സ്ത്രീ, കര്‍ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി - 25 വയസ്സ് പുരുഷന്‍, കര്‍ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി - 35 വയസ്സ് പുരുഷന്‍, ലക്ഷദ്വീപില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി - 46 വയസ്സ് പുരുഷന്‍, കര്‍ണാടകയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി - 47 വയസ്സ് സ്ത്രീ എന്നീ ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13207 പേരില്‍ 12702 പേര്‍ വീടുകളിലും 505 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+