Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്: 25 കേസുകളും സമ്പര്‍ക്കം വഴി, 63 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ആഗസ്റ്റ് 15) 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2360 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം1825 ആണ്.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 25 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 17 പേര്‍ രോഗബാധിതരായി. ശക്തന്‍ 14, പുത്തന്‍ചിറ ക്ലസ്റ്റര്‍ 02 , മിണാലൂര്‍ 01, ചാലക്കുടി ക്ലസ്റ്റര്‍ 08 എന്നിങ്ങനെയാണ് കണക്ക്. ഒരു ആരോഗ്യപ്രവര്‍ത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്ന് എത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ശനിയാഴ്ചത്തെ കണക്ക്:

ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 74, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 11, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-07 , ജി.എച്ച് ത്യശ്ശൂര്‍-05, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 24, കില ബ്ലോക്ക് 1 ത്യശ്ശൂര്‍ -44, കില ബ്ലോക്ക് 2 തൃശൂര്‍ - 53, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-75, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 16, ചാവക്കാട് താലൂക്ക് ആശുപത്രി -08, ചാലക്കുടി താലൂക്ക് ആശുപത്രി -08, സി.എഫ്.എല്‍.ടി.സി കൊരട്ടി - 33, കുന്നംകുളം താലൂക്ക് ആശുപത്രി -06, ജി.എച്ച്. ഇരിങ്ങാലക്കുട -15, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് -01, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 49, ഹോം ഐസോലേഷന്‍ - 4.
നിരീക്ഷണത്തില്‍ കഴിയുന്ന 9960 പേരില്‍ 9411 പേര്‍ വീടുകളിലും 549 പേര്‍ ആശുപത്രികളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+