തൃശൂരിൽ ടോള്‍ കമ്പനിയുടെ കാന നിര്‍മ്മാണത്തില്‍ അപാകത; ദേശീയപാതയോരത്തെ കുടുംബം വെള്ളക്കെട്ടില്‍!!
തൃശൂരിൽ ടോള്‍ കമ്പനിയുടെ കാന നിര്‍മ്മാണത്തില്‍ അപാകത; ദേശീയപാതയോരത്തെ കുടുംബം വെള്ളക്കെട്ടില്‍!!
തൃശൂര്‍: ദേശീയപാതയോരത്തെ അശാസ്ത്രീയമായ കാന നിര്‍മ്മാണം മൂലം സ്വകാര്യവ്യക്തിയുടെ വീടും പറമ്പും വെള്ളക്കെട്ടില്‍. നന്തിക്കര ശ്രേയസില്‍ മോഹനനും കുടുംബവുമാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ റോഡരികിലെ ഈ വീടും പറമ്പും വെള്ളക്കെട്ടിലാകുന്നത് പതിവാണ്. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയോടെയാണ് ഈ കുടുംബം കഴിയുന്നത്. മോഹനനും ഭാര്യയും മകനുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.
രോഗിയായ മകനെ ആശുപത്രിയിലെത്തിക്കാന്‍ വെള്ളക്കെട്ട് മൂലം പലപ്പോഴും കഴിയാറില്ല. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി ടോള്‍കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പിന്നീട് മനുഷ്യാവകാശ കമ്മീഷനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് തിരിച്ച് പോയതല്ലാതെ നടപടികളുണ്ടായിട്ടില്ലെന്ന് മോഹനന് പറഞ്ഞു. കാന നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. പലഭാഗങ്ങളിലും കാനയില്‍ മണ്ണും, മാലിന്യവും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കാനയില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കി കളയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ശക്തമായ മഴയില്‍ പുതുക്കാട് മേഖലയിലെ വാഴത്തോട്ടങ്ങളില്‍ വെള്ളം കയറി. പുതുക്കാട് തെക്കേതൊറവില്‍ ഏക്കറുകണക്കിന് നേന്ത്രവാഴത്തോട്ടങ്ങളിലാണ് വെള്ളം കയറിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴകള്‍ വെള്ളം കെട്ടിനില്‍ക്കുന്നതോടെ നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതിനിടെ വെള്ളം കയറിയതോടെ കുലച്ച നിരവധി വാഴകള്‍ ഒടിഞ്ഞ് വീണിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വാഴകള്‍ ചീഞ്ഞ് വീഴാനും സാധ്യതയുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കാര്‍ഷിക വായ്പകളും കടം വാങ്ങിയും നടത്തിയ വാഴകൃഷി നശിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications