തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ ടോള്‍ കമ്പനിയുടെ കാന നിര്‍മ്മാണത്തില്‍ അപാകത; ദേശീയപാതയോരത്തെ കുടുംബം വെള്ളക്കെട്ടില്‍!!

തൃശൂരിൽ ടോള്‍ കമ്പനിയുടെ കാന നിര്‍മ്മാണത്തില്‍ അപാകത; ദേശീയപാതയോരത്തെ കുടുംബം വെള്ളക്കെട്ടില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശീയപാതയോരത്തെ അശാസ്ത്രീയമായ കാന നിര്‍മ്മാണം മൂലം സ്വകാര്യവ്യക്തിയുടെ വീടും പറമ്പും വെള്ളക്കെട്ടില്‍. നന്തിക്കര ശ്രേയസില്‍ മോഹനനും കുടുംബവുമാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ റോഡരികിലെ ഈ വീടും പറമ്പും വെള്ളക്കെട്ടിലാകുന്നത് പതിവാണ്. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയോടെയാണ് ഈ കുടുംബം കഴിയുന്നത്. മോഹനനും ഭാര്യയും മകനുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.

''ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ല''! കെഎസ്യുക്കാരെ മീൻ കച്ചവടക്കാരാക്കിയ വിജയരാഘവന് മറുപടി!''ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ല''! കെഎസ്യുക്കാരെ മീൻ കച്ചവടക്കാരാക്കിയ വിജയരാഘവന് മറുപടി!

രോഗിയായ മകനെ ആശുപത്രിയിലെത്തിക്കാന്‍ വെള്ളക്കെട്ട് മൂലം പലപ്പോഴും കഴിയാറില്ല. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി ടോള്‍കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പിന്നീട് മനുഷ്യാവകാശ കമ്മീഷനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് തിരിച്ച് പോയതല്ലാതെ നടപടികളുണ്ടായിട്ടില്ലെന്ന് മോഹനന്‍ പറഞ്ഞു. കാന നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. പലഭാഗങ്ങളിലും കാനയില്‍ മണ്ണും, മാലിന്യവും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കാനയില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കി കളയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

drainagemaking-156

ശക്തമായ മഴയില്‍ പുതുക്കാട് മേഖലയിലെ വാഴത്തോട്ടങ്ങളില്‍ വെള്ളം കയറി. പുതുക്കാട് തെക്കേതൊറവില്‍ ഏക്കറുകണക്കിന് നേന്ത്രവാഴത്തോട്ടങ്ങളിലാണ് വെള്ളം കയറിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴകള്‍ വെള്ളം കെട്ടിനില്‍ക്കുന്നതോടെ നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതിനിടെ വെള്ളം കയറിയതോടെ കുലച്ച നിരവധി വാഴകള്‍ ഒടിഞ്ഞ് വീണിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വാഴകള്‍ ചീഞ്ഞ് വീഴാനും സാധ്യതയുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കാര്‍ഷിക വായ്പകളും കടം വാങ്ങിയും നടത്തിയ വാഴകൃഷി നശിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.

Thrissur
English summary
Toll company's drainage construction bacame treat to people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X