തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെയില്‍പാളത്തില്‍ വിള്ളല്‍: എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വൈദ്യുതി ലൈന്‍ പൊട്ടിയതും റെയില്‍വേ ട്രാക്കില്‍ വിള്ളലുണ്ടായതും മൂലം എറണാകുളം-തൃശൂര്‍ റൂട്ടില്‍ ഇന്നലെ രാവിലെ മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രാവിലെ 10 നുശേഷം ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും െവെകിയാണ് സര്‍വീസ് നടത്തിയത്. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ചൊവ്വരയില്‍ രാവിലെ ആറരയോടെയാണു ട്രാക്കിലെവിള്ളലുകള്‍ കണ്ടെത്തിയത്. 6.50 ന് അങ്കമാലി റെയില്‍വേ സ്‌റ്റേഷനടുത്തു െവെദ്യുതി െലെന്‍ പൊട്ടിയതും ശ്രദ്ധയില്‍പ്പെട്ടു. വിള്ളലിനെത്തുടര്‍ന്നു െവെദ്യുതി െലെനുകള്‍ ഓഫ് ചെയ്തപ്പോഴുണ്ടായ സാങ്കേതിക തകരാറാണ് െവെദ്യുതി െലെന്‍ പൊട്ടിയതിനു പിന്നില്‍. ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്കാണു െവെദ്യുതി ലൈന്‍ പൊട്ടിവീണത്.

ചൊവ്വരയിലെ വിള്ളല്‍ 7.20 നും വൈദ്യുതി ലൈന്‍ പൊട്ടിയത് ഒന്‍പതിനും അറ്റകുറ്റപ്പണി ചെയ്തു സജ്ജമാക്കി. 9.10 ന് അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ഗുഡ്‌സ് ട്രെയിന്‍ എറണാകുളം ഭാഗത്തേക്കു കടത്തിവിട്ടു.
രാവിലെ കറുകുറ്റിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായതും ഗതാഗതതടസത്തിനു കാരണമായി. എറണാകുളം മുതല്‍ തൃശൂര്‍വരെ വിവിധ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു. ബംഗളുരു-കന്യാകുമാരി, ഗുരുവായൂര്‍-പുനലൂര്‍, ചെന്നൈ-ആലപ്പുഴ, ഗുരുവായൂര്‍-എറണാകുളം ട്രെയിനുകള്‍ അങ്കമാലി, കറുകുറ്റി സ്‌റ്റേഷനുകളിലും ഗരീബ്‌രഥ് ട്രെയിന്‍ ചാലക്കുടി സ്‌റ്റേഷനു സമീപവും പിടിച്ചിട്ടു.

-25-1490404991-09

ട്രെയിന്‍ ഗതാഗതത്തിന് നാളെ മുതല്‍ നിയന്ത്രണം

ഇടപ്പള്ളി യാര്‍ഡില്‍ നടക്കുന്ന റെയില്‍ നവീകരണപ്രവര്‍ത്തനങ്ങളുടെയും പാളം കൂട്ടിയോജിപ്പിക്കലിന്റെയും ഭാഗമായി വീണ്ടും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. നാളെ മുതല്‍ 24 വരെ ഈ പാതയിലെ ട്രെയിനുകള്‍ക്കു നിയന്ത്രണമുണ്ടാകും. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) എന്നീ സര്‍വീസുകളാണു നാളെ പൂര്‍ണമായും റദ്ദാക്കിയത്. നാളെ പുലര്‍ച്ചെ 5.15 ന് എറണാകുളത്തുനിന്നു പുറപ്പെടേണ്ട എറണാകുളം-പുനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22149) 45 മിനിറ്റ് െവെകി ആറിനു പുറപ്പെടും.

22 മുതല്‍ 24 വരെ എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) അരമണിക്കൂര്‍ െവെകി ഉച്ചയ്ക്ക് 1.45 ന് എറണാകുളത്തുനിന്നു യാത്ര തുടങ്ങും. ഇന്നു രാത്രി 10 നു തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-മധുരെ അമൃത എക്‌സ്പ്രസ് (16343) ഒരു മണിക്കൂറിലധികം എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷനില്‍ പിടിച്ചിടും. 22 മുതല്‍ 24 വരെ നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) ഒന്നര മണിക്കൂറോളം എറണാകുളം ടൗണ്‍ സ്‌റ്റേഷനിലും തിരുവനന്തപുരം-െഹെദരാബാദ് ശബരി എക്‌സ്പ്രസ് (17229) തൃപ്പൂണിത്തുറയിലോ എറണാകുളം ടൗണ്‍ സ്‌റ്റേഷനിലോ ഒരു മണിക്കൂര്‍ 15 മിനിറ്റും പിടിച്ചിടും.

23 നു കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസും (12202) 22, 24 തീയതികളില്‍ കൊച്ചുവേളി-ഛണ്ഡിഗഢ് ഗരീബ്‌രഥ് എക്‌സ്പ്രസും (12217) അരമണിക്കൂര്‍ എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടും.
23 നു കൊല്ലം-കാക്കിനട പോര്‍ട്ട് സ്‌പെഷല്‍ ട്രെയിനും (07212) 24 ന് കൊല്ലം-വിശാഖപട്ടണം സ്‌പെഷല്‍ ട്രെയിനും (08516) കോട്ടയം-എറണാകുളം പാതയില്‍ അരമണിക്കൂറോളം സമയം പിടിച്ചിടും.
നോര്‍ത്തേണ്‍ റെയില്‍വേയില്‍പ്പെട്ട ഫരീദാബാദ് ന്യൂടൗണ്‍ സ്‌റ്റേഷനില്‍ എന്‍ജിനീയറിങ് പ്രവൃത്തികള്‍ നടക്കുന്നതിന്റെ പേരില്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളാണ് റദ്ദാക്കിയത്. ആറു ട്രെയിനുകള്‍ വഴിതിരിച്ചു വിടും.
21 നുള്ള കൊച്ചുവേളി-ഡെറാഡൂണ്‍ എക്‌സ്പ്രസ് (22659), 24 നുള്ള ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് (22660) സര്‍വീസുകളാണ് റദ്ദാക്കിയത്. ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത് കേരളത്തിനു പുറത്തുള്ള സ്‌റ്റേഷനുകളിലൂടെയായതിനാല്‍ മലയാളിയാത്രക്കാരെ ബാധിക്കില്ല.

Thrissur
English summary
Train transport partially interrupted in ernakulam-thrrissur route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X